സച്ചിയോട് പൊട്ടിത്തെറിച്ച് രേവതി – ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

കഥ ഇതുവരെ 

ശരത്തിന്റെ കൈ തല്ലിയൊടിച്ചത് സച്ചിയാണെന്നറിഞ്ഞ ദേഷ്യത്തിൽ രേവതി നേരെ ടാക്സി സ്റ്റാൻഡിലേക്ക് പോകുന്നു. അവിടെ വെച്ച് അവൾ മഹേഷിനെ കാണുന്നു. മഹേഷ് കാരണമാണ് ഇങ്ങനെയെല്ലാം സംഭവിച്ചതെന്ന് കുറ്റപ്പെടുത്തുകയായിരുന്ന രേവതിയോട് നിന്റെ അനിയന്റെ കയ്യിലിരുപ്പ് കൊണ്ടാണ് കൈ തല്ലി ഒടിച്ചതെന്ന് സച്ചി ദേഷ്യത്തിൽ പറയുന്നു. അത് കേട്ട് കൂടുതൽ വിഷമിച്ച് രേവതി നേരെ വീട്ടിലേയ്ക്ക് പോകുന്നു. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം. 

രേവതി വിഷമിച്ചാണ് വീട്ടിലേയ്ക്ക് പോയത്. രേവതിയോട് സത്യം പറയാത്തതിന് മഹേഷ് സച്ചിയെ വഴക്ക് പറഞ്ഞെങ്കിലും അത് സാരമില്ല, താൻ കുറ്റക്കാരനായിത്തന്നെ ഇരിക്കട്ടെ എന്നായിരുന്നു സച്ചിയുടെ പ്രതികരണം. രേവതിയാവട്ടെ വീട്ടിലെത്തി എല്ലാവരോടും സംഭവിച്ച കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞു . അവിടെ അച്ഛൻ സച്ചിയേയും കാത്തിരിപ്പാണ്. എന്താണ് സംഭവിച്ചതെന്ന് അറിയണമല്ലോ…

 

അങ്ങനെ സച്ചി വീട്ടിലെത്തി. അവൻ വന്ന് കയറിയ ഉടനെ അച്ഛൻ അവനെ തടഞ്ഞ് നിർത്തി കാര്യങ്ങൾ ചോദിക്കുകയാണ്. എത്ര ചോദിച്ചിട്ടും എന്ത് കാരണം കൊണ്ടാണ് സച്ചി ശരത്തിന്റെ കൈ തല്ലി ഒടിച്ചതെന്ന് പറയാൻ തയ്യാറായില്ല. കിട്ടിയ അവസരത്തിൽ ചന്ദ്രയും , സുധിയും, വർഷയുമെല്ലാം എരിതീയിൽ കുറച്ച് എണ്ണ കൂടി കോരി ഒഴിച്ചു. ശരത്ത് ചിലപ്പോൾ എന്തെങ്കിലും മോഷ്ടിച്ച് കാണും, അല്ലെങ്കിൽ കാശ് കടം വാങ്ങിയത് തിരിച്ച് കൊടുത്ത് കാണില്ല എന്നെല്ലാം ചന്ദ്ര പറഞ്ഞപ്പോൾ രേവതി പൊട്ടിത്തെറിക്കുകയാണുണ്ടായത്. തന്റെ അനിയൻ അത്തരക്കാരൻ അല്ലെന്നും പഠനത്തിനൊപ്പം പാർട്ട് ടൈം ജോലി കൂടി ചെയ്ത് കുടുംബം നോക്കുന്ന ആളാണെന്നും രേവതി ഉച്ചത്തിൽ പറഞ്ഞു .ഇതെല്ലാം കണ്ടും കേട്ടും മിണ്ടാതെ നിൽക്കുകയാണ് സച്ചി. രേവതിയ്ക്ക് സത്യമറിഞ്ഞാൽ വിഷമമാകും എന്നറിയാവുന്നതുകൊണ്ട് അവൻ ഒന്നും പറഞ്ഞില്ല . പാവം സച്ചി .എല്ലാവരും കൂടി കുറ്റപ്പെടുത്തുന്നത് കാണുമ്പോ സച്ചി ആ സത്യം രേവതിയോട് തുറന്ന് പറയണം എന്ന് തന്നെ ആവും പ്രേക്ഷകർ കരുതുക. അല്ലെങ്കിൽ ഈ കുത്ത് വാക്ക് കേട്ടുകൊണ്ടേയിരിക്കേണ്ടിവരും സച്ചി. 

എന്തായാലും ആര് ചോദിച്ചിട്ടും കൃത്യമായ മറുപടി സച്ചി നൽകാത്തതുകൊണ്ട് ശരത്തിനോട് മാപ്പ് പറയണമെന്ന് അച്ഛൻ സച്ചിയോട് പറഞ്ഞു. അത് കേട്ടതും സച്ചി ആകെ ഞെട്ടിത്തരിച്ചു. സ്വന്തം അമ്മയുടെ ബാഗ് മോഷ്ടിച്ച് പണം തട്ടിയതിനാണ് താൻ അവന്റെ കൈ തല്ലി ഒടിച്ചതെന്ന് സച്ചിയ്ക്ക് മാത്രമല്ലേ അറിയൂ . അതുകൊണ്ട് എന്തൊക്കെ സംഭവിച്ചാലും താൻ മാപ്പ് പറയില്ലെന്ന് സച്ചി അച്ഛനോട് തറപ്പിച്ച് പറഞ്ഞു. പിന്നല്ല…അവന്റെ കയ്യിലിരുപ്പ് കൊണ്ടല്ലേ അവന്റെ കൈ തല്ലി ഓടിച്ചത് , ഇനിയിപ്പോ മാപ്പ് പറയണം പോലും …ഇന്നല്ലെങ്കിൽ നാളെ രേവതി സത്യമറിയും സച്ചി . അതുവരെ തൽക്കാലം ഇങ്ങനങ് പോട്ടെ .സംഭവ ബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത എപ്പിസോഡിൽ കാണാം. 
 

By admin