ശരിക്കും നീയൊരു മൂർഖൻ തന്നെടേ? അമ്പരപ്പൊഴിയാതെ ആളുകൾ, തലയിൽ കൈവച്ച് താലോലിച്ച് യുവാവ് 

ഈ ലോകത്ത് പല തരത്തിലുള്ള ആളുകളുണ്ട്. അതിൽ എല്ലാത്തിനെയും പേടിയുള്ളവരും ഒന്നിനെയും പേടിയില്ലാത്തവരും ഉണ്ട്. എന്തൊക്കെ പറഞ്ഞാലും മിക്കവർക്കും പാമ്പിനെ പേടി ആയിരിക്കും പാമ്പിനെ പേടിയില്ലാത്ത ആളുകൾ ചുരുക്കമായിരിക്കും എന്നൊക്കെയാണ് നമ്മുടെ ധാരണ. എന്നാൽ, സോഷ്യൽ മീഡിയ സജീവമായതോടുകൂടി അത് അങ്ങനെയല്ല എന്ന് തെളിയിക്കുന്ന അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം നമുക്ക് മുന്നിൽ എത്താറുണ്ട്. 

അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. ഒരു യുവാവ് ഒരു പാമ്പിനോട് ഇടപഴകുന്ന രീതിയാണ് ആളുകളെ അത്ഭുതപ്പെടുത്തുന്നത്. വീഡിയോയിൽ യുവാവിനേയും അയാൾക്ക് മുന്നിലായി ഒരു മൂർഖൻ പാമ്പിനേയും കാണാം. 

യാതൊരു പേടിയും കൂടാതെയാണ് യുവാവ് മൂർഖൻ പാമ്പിന്റെ മുന്നിലായി ഇരിക്കുന്നത്. ആദ്യം പാമ്പിനെ പ്രകോപിപ്പിക്കപ്പെട്ടത് പോലെയാണ് കാണുന്നത്. എന്നാൽ, കുറച്ച് കഴിയുമ്പോൾ അത് ശാന്തമായത് പോലെയും കാണാം. പിന്നാലെ, യുവാവ് തന്റെ കയ്യെടുത്ത് പാമ്പിന്റെ തലയിൽ വയ്ക്കുന്നതും അതിനെ താലോലിക്കുന്നത് പോലെയും ഒക്കെ കാണാം. 

ആരെയും ഒന്ന് ഭയപ്പെടുത്തുന്നതാണ് ഈ വീഡിയോ എന്നതിൽ സംശയമില്ല. എന്നാൽ, യുവാവാകട്ടെ ഇതൊന്നും തന്നെ പേടിപ്പെടുത്തുന്നില്ല എന്ന മട്ടിലാണ് പാമ്പിനോട് ഇടപെട്ടുകൊണ്ടിരിക്കുന്നത്. 

അനേകങ്ങളാണ് ഈ വീഡിയോ കണ്ടിരിക്കുന്നതും അതിനോട് കമന്റുകളിലൂടെ പ്രതികരിച്ചിരിക്കുന്നതും. മിക്കവരും വളരെ പൊസിറ്റീവായിട്ടുള്ള കമന്റുകളാണ് നൽകിയിരിക്കുന്നത്. 

എന്നാൽ, ഓർക്കുക പാമ്പുകളടക്കമുള്ള വന്യജീവികളുടെ പ്രകൃതം നമുക്ക് പ്രവചിക്കാൻ സാധിക്കുന്നതല്ല. അവ എപ്പോൾ ഏത് രീതിയിലാണ് അപകടകാരികളായി മാറുന്നത് എന്നും പറയുക സാധ്യമല്ല. അതിനാൽ തന്നെ അവയോട് ഇടപഴകുമ്പോൾ ശ്ര​ദ്ധ കൂടിയേ തീരു എന്ന കാര്യത്തിൽ സംശയമില്ല. 

ശ്ശെടാ, ഇത് ശരിക്കും കാക്ക തന്നെയാണോ അതോ വല്ല തത്തയുമാണോ? മനുഷ്യരെപ്പോലെ സംസാരം, വൈറലായി വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin