വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ; രാഷ്ട്രീയ കൂടിക്കാഴ്ചയല്ലെന്ന് വിശദീകരണം

ആലപ്പുഴ: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിൽ വെച്ചായിരുന്നു കുടിക്കാഴ്ച. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസ്, എസ് സുരേഷ്, വെള്ളിയാകുളം പരമേശ്വരൻ എന്നിവരും എത്തിയിരുന്നു.

വെള്ളാപ്പള്ളി നടേശനുമായി 12 വർഷത്തെ ബന്ധമുണ്ടെന്നും രാഷ്ട്രീയ കൂടിക്കാഴ്ചയല്ല നടത്തിയതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജീവ്‌ ചന്ദ്രശേഖർ കാണാൻ വന്നതിൽ സന്തോഷമുണ്ടെന്നും, ഒരുപാട് പേർ നേതാവാകാൻ നടക്കുന്ന ബിജെപിയിൽ എല്ലാവരെയും സമന്വയിപ്പിച്ച് കൊണ്ട് പോകാൻ കഴിവുള്ള ഒരു കച്ചവടക്കാരനായ രാഷ്ട്രീയക്കാരനാണ് രാജീവെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

Read also:  ‘ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് വഖഫ് ബിൽ, ബില്‍ ഒരു മതത്തിനും എതിരല്ല’: രാജീവ് ചന്ദ്രശേഖർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin