വീടിന്റെ ബാൽക്കണി ഒഴിച്ചിടേണ്ട, സിംപിളായി മനോഹരമാക്കാം; ഇത്രയേ ചെയ്യാനുള്ളൂ

ഏറ്റവും കൂടുതൽ ഭംഗിയാക്കാൻ കഴിയുന്ന ഇടമാണ് വീടിന്റെ ബാൽകണികൾ. എന്നാൽ പലവീടുകളിലും ഈ ഭാഗം ഒന്നും ചെയ്യാതെ ഒഴിച്ചിടലാണ് പതിവ്. ചിലർ വീട് നിർമ്മിക്കുമ്പോൾ തന്നെ ബാൽക്കണി ഒഴിവാക്കാറുണ്ട്. നിങ്ങളുടെ വിശ്രമവേളകളിൽ കൂടുതൽ ശാന്തതയും സമാധാനവും നൽകുവാനും വീട്ടിൽ ചെറിയ രീതിയിൽ പാർട്ടികൾ നടത്താനും ബാൽക്കണി ഉപയോഗിക്കാൻ സാധിക്കും. ബാൽക്കണിയെ മനോഹരമാക്കാൻ ഈ രീതിയിൽ ചെയ്താൽ മതി. 

സാധനങ്ങൾ തിക്കിതിരുകരുത്

ഔട്ഡോർ ആയി വരുന്ന ഇടമാണ് ബാൽക്കണി. അതുകൊണ്ട് തന്നെ  വീട്ടിനുള്ളിലെ ആവലാതികളും പ്രശ്നങ്ങളും മാറ്റിവെച്ച് സമാധാനം നൽകാൻ കഴിയുന്ന ഒരിടമായാണ് ബാൽക്കണിയെ ഒരുക്കേണ്ടത്. അതിനാൽ തന്നെ ചെറിയ രീതിയിലുള്ള സാധനങ്ങൾ മാത്രം ആ ഭാഗത്തേക്ക് വയ്ക്കാം. ഇൻഡോർ പ്ലാന്റ്, ചെറിയൊരു ടേബിൾ, ആവശ്യമെങ്കിൽ പുസ്തകങ്ങളും വയ്ക്കാവുന്നതാണ്. വൈകുന്നേരങ്ങളിലെ കാറ്റ് ആസ്വദിക്കാൻ കഴിയുന്ന വിധത്തിൽ ബാൽക്കണി സെറ്റ് ചെയ്യണം. 

ബാൽക്കണിയിലേക്ക് തുറക്കുന്ന ലിവിങ് റൂം 

വിശ്രമവേളകളിൽ കുടുംബാംഗങ്ങൾ ഒത്തുകൂടുന്ന ഇടമാണ് ലിവിങ് റൂം. ചെറിയൊരു സോഫയും, ടിവിയും, ബുക്ക് ഷെൽഫുമൊക്കെ ഉണ്ടാവും. വീട്ടുകാർക്ക് ഒരുമിച്ചിരിക്കാനും സംസാരിക്കാനും വിശ്രമിക്കാനുമൊക്കെയാണ് ഇത്‌ ഒരുക്കിയിട്ടുള്ളത്. അതിനാൽ തന്നെ ലിവിങ് റൂമിനോട് ചേർന്ന് ബാൽക്കണിയിലേക്ക് തുറക്കുന്ന വിധത്തിൽ സെറ്റ് ചെയ്താൽ അത് കൂടുതൽ മനോഹരമാകുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ബാൽക്കണിയിൽ നിന്നും ലഭിക്കുന്ന പ്രകൃതിദത്ത വെളിച്ചം ലിവിങ് റൂമിലേക്കും എത്തുകയും ചെയ്യും.

ഇൻഡോർ പ്ലാന്റുകൾ വയ്ക്കാം 

പലരും സമാധാനത്തിനും ശാന്തതക്കും വേണ്ടി പ്രകൃതിരമണീയമായ സ്ഥലങ്ങളിലേക്ക് യാത്ര പോകാറുണ്ട്. കാരണം പച്ചപ്പ് തരുന്ന ഒരു പ്രത്യേക സമാധാനമുണ്ട്. അത് നമുക്ക് വീട്ടിലും കൊണ്ട് വരാൻ സാധിക്കും. പ്രത്യേകിച്ചും വീടിന്റെ ബാൽക്കണിയുടെ ഭാഗത്തേക്ക്. അതുകൊണ്ട് തന്നെ വലിയ തോതിൽ നല്ല ചെടികൾ വളർത്തിയാൽ അത് നിങ്ങൾക്ക് സമാധാനം പ്രധാനം ചെയ്യുന്നു. വൈകുന്നേരങ്ങളിൽ പുറത്ത് നിന്നും ലഭിക്കുന്ന ഇളം കാറ്റിനൊപ്പം ചെടികൾ ഉലയുകയും ശുദ്ധവായു ലഭിക്കുകയും ചെയ്യുന്നു. ഒപ്പം ശാന്തമായ കാറ്റും സുഖവും നിങ്ങൾക്ക് ലഭിക്കും. സിംപിളായി ബാൽക്കണിയെ പച്ചപ്പണിയിക്കാൻ സാധിക്കും.

അകത്തളങ്ങളും ബാൽക്കണികളാക്കാം

വീടിന് പുറത്ത് സ്ഥലമില്ലാത്തവർക്ക് അകത്തളവും ബാൽകണിയാക്കാൻ സാധിക്കും. എങ്ങനെയെന്നല്ലേ? വീടിനുള്ളിൽ തന്നെ വ്യത്യസ്തമായ ഒരിടം കണ്ടെത്തി ബാൽകണിയൊരുക്കാവുന്നതാണ്. അല്ലെങ്കിൽ വലിയ രീതിയിൽ ജനാലകൾ തുറന്നിടാൻ കഴിയുന്ന ഇടങ്ങളിൽ ബാൽക്കണി സെറ്റ് ചെയ്യാവുന്നതാണ്. വീടിനുള്ളിൽ ബാൽക്കണി സെറ്റ് ചെയ്യുമ്പോൾ ഇന്റീരിയർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.      

അടുക്കളയിൽ പരീക്ഷിക്കേണ്ട ചില നുറുങ്ങുവിദ്യകൾ ഇതാ

By admin