വഖഫ് വിഷയം; കേരളത്തിൽ ക്രൈസ്തവ സഭയുമായി കമ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായെന്ന് എം കെ മുനീർ

കോഴിക്കോട്: വഖഫ് വിഷയത്തിൽ കേരളത്തില്‍ ക്രൈസ്തവ സഭകളുമായുള്ള കമ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. ഇത് സംഘപരിവാർ വിദ്വേഷ പ്രചാരണത്തിന് അവസരമാക്കിയെന്നും മുനീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുനമ്പത്ത് ഏറെ നാളായി താമസിച്ച് വരുന്നവര്‍ക്ക് നീതി കിട്ടുക തന്നെ വേണം. അതില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും എം കെ മുനീർ കൂട്ടിച്ചേര്‍ത്തു. 

Also Read: 14 മണിക്കൂര്‍ മാരത്തണ്‍ ചര്‍ച്ച; വഖഫ് നിയമഭേദ​ഗതി ബിൽ ലോക്സഭ കടന്നു, പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin