തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പെന്ന് ജോസ് കെ. മാണി എം.പി. മുനമ്പത്തെ മുൻനിർത്തിയാണ് ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നത്. അമുസ്ലിം അംഗങ്ങളെ കൗൺസിലിൽ ഉൾപ്പെടുത്തുന്നതിനെ അംഗീകരിക്കില്ല. തർക്കങ്ങളുണ്ടായാൽ കോടതിയിൽ പോകാൻ അനുമതി നൽകുന്ന ബില്ലിലെ വ്യവസ്ഥയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാനിരിക്കെയാണ് ജോസ് കെ. മാണിയുടെ പ്രതികരണം. 12 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് ബുധനാഴ്ച അർധ രാത്രി ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. 232 അംഗങ്ങൾ എതിർത്തപ്പോൾ 288 പേർ അനുകൂലിച്ചു.
ഇൻഡ്യസഖ്യത്തിന്റെ ഒറ്റക്കെട്ടായ എതിർപ്പിനിടയിലും എൻ.ഡി.എ ഘടകകക്ഷികളുടെ പിന്തുണ സർക്കാർ ഉറപ്പാക്കി. ആന്ധ്രപ്രദേശിലെ തെലുഗുദേശം പാർട്ടിയും ബിഹാറിലെ ജനതാദൾ യുവും എൽ.ജെ.പിയും വഖഫ് ബില്ലിനൊപ്പം നിന്നു.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *