ന്യൂഡല്‍ഹി: ലോക്സഭ പാസാക്കിയ വഖഫ് നിയമ ഭേദഗതിബില്‍ ഇന്ന് രാജ്യസഭയിലും അവതരിപ്പിക്കും. ഭരണപക്ഷത്തിന് രാജ്യസഭയിലും ഭൂപരിപക്ഷമുള്ളതിനാൽ ബിൽ പാസാകും.232 നെതിരെ 288 വോട്ടുകള്‍ക്കാണ് ബില്‍ ലോക്സഭയില് പാസായത്. പ്രതിപക്ഷത്തിന്റെ എല്ലാ ഭേദഗതികളും വോട്ടിനിട്ട് തളളി.14 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കിയത്.
ഇലക്ട്രോണിക് രീതിയിൽ നടന്ന വോട്ടെടുപ്പിലാണ് 288 പേർ അനുകൂലിക്കുകയും 238 പേർ എതിർക്കുകയും ചെയ്തത്. എംപിമാരായ കെ.സി വേണുഗോപാൽ, ഗൗരവ് ഗോഗോ, എൻ.കെ പ്രേമചന്ദ്രൻ, ഇ. ടി മുഹമ്മദ് ബഷീർ, കെ.രാധകൃഷ്‌ണൻ തുടങ്ങിയവരുടെ ഭേദഗതികൾ ശബ്ദവോട്ടിനിട്ട് തള്ളി.
കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജുവാണു ബിൽ സഭയിൽ അവതരിപ്പിച്ചത്. ചർച്ചകൾക്ക് ശേഷം നടന്ന മറുപടി പ്രസംഗത്തിൽ കിരണ്‍ റിജിജു വഖഫ് ബൈ യൂസർ വ്യവസ്ഥ ഒഴിവാക്കിയതിനെ ന്യായീകരിച്ചു. രേഖകളില്ലാത്ത വസ്തുവിന്റെ ഉടമസ്ഥാവകാശം എങ്ങനെ സ്ഥാപിക്കാൻ ആകുമെന്നും വർഷങ്ങളായി നിലനിൽക്കുന്ന തർക്കങ്ങൾക്ക് ബില്ലുകളുടെ പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു. ബില്ല് പാസാകുന്നതോടെ മുനമ്പത്തെ പ്രതിസന്ധി ഒഴിയുമെന്ന് കിരണ്‍ റിജിജു പറഞ്ഞു.
ബില്ലിൽ മുനമ്പത്തെ പ്രശ്‌നം പരിഹരിക്കാൻ എന്താണ് ഉള്ളതെന്ന ഹൈബി ഇഡന്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകിയില്ല. ചർച്ചക്കിടെ വഖഫ് ബില്ലിന്റെ പേപ്പറുകൾ അസദുദ്ദീൻ ഉവൈസി കീറി നീക്കിയതിനെതിരെ ജെപിസി അധ്യക്ഷൻ ജഗതാംബിക പാൽ വിമർശിച്ചു. ബില്ല് മുസ്‍ലിംകളെ അരികുവൽക്കരിക്കാനുള്ളതെന്നും വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവർന്നെടുക്കുകയാണ് ലക്ഷ്യമെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
DELHI NEWS
evening kerala news
eveningkerala news
eveningnews malayalam
India
INTER STATES
malayalam news
TRENDING NOW
കേരളം
ദേശീയം
വാര്‍ത്ത