‘മോദി എന്റെ പ്രിയപ്പെട്ട സുഹൃത്ത്; പകരച്ചുങ്കത്തിൽ ഇന്ത്യക്ക് ഡിസ്കൗണ്ട് നൽകിയെന്ന് ട്രംപ്

വാഷിങ്ടൺ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ രാജ്യങ്ങൾക്കും 10 ശതമാനം പകരച്ചുങ്കം ചുമത്തിയ തീരുമാനം അറിയിച്ച വാർത്താ സമ്മേളനത്തിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ പ്രധാനമന്ത്രി കുറച്ചു നാളുകൾക്ക് മുമ്പ് എന്ന സന്ദർശിച്ചു. അദ്ദേഹം എന്റെ പ്രിയപ്പെട്ട സുഹൃത്താണ്. പക്ഷേ ഞങ്ങളോട് ശരിയായി പെരുമാറുന്നില്ല. അവർ ഞങ്ങളോട് 52% ഈടാക്കുന്നു. നിങ്ങൾ മനസ്സിലാക്കണം, പതിറ്റാണ്ടുകളായി ഞങ്ങൾ അവരിൽ നിന്നൊന്നും ഈടാക്കുന്നില്ല, അതുകൊണ്ട് ഇന്ത്യക്ക് മേൽ ഡിസ്കൗണ്ട് സഹിതം 26 ശതമാനം തീരുവ ചുമത്തുന്നു- ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയിൽനിന്നുള്ള അലുമിനിയം, സ്റ്റീൽ, ഓട്ടമൊബീൽ ഇറക്കുമതിക്ക് യുഎസ് അധിക തീരുവ ചുമത്തിയിട്ടുണ്ട്. അമേരിക്ക വാഹന ഇറക്കുമതിക്ക് 2.4 ശതമാനം മാത്രമേ തീരുവ ഈടാക്കുന്നുള്ളൂ. അതേസമയം, തായ്‌ലൻഡ് 60 ശതമാനവും ഇന്ത്യ 70 ശതമാനവും വിയറ്റ്നാം 75 ശതമാനവും മറ്റുചിലർ അതിലും ഉയർന്ന നിരക്കും ഈടാക്കുന്നുവെന്നും ട്രംപ് കുറ്റപ്പെടുത്തി. വിദേശ വാഹനങ്ങള്‍ക്ക് 25 ശതമാനം അടിസ്ഥാന നികുതിയും ഏര്‍പ്പെടുത്തിയിരുന്നു. 

റോസ് ഗാർഡനിൽ നടന്ന “മേക്ക് അമേരിക്ക വെൽത്തി എഗെയ്ൻ” പരിപാടിയിലാണ് ട്രംപ് പുതിയ നികുതി നയം പ്രഖ്യാപിച്ചത്. ചൈനക്കെതിരെ 34 ശതമാനം, യൂറോപ്യൻ യൂണിയൻ 20 ശതമാനം, ജപ്പാൻ 24 ശതമാനം, പാകിസ്ഥാൻ 29ശതമാനം എന്നിങ്ങനെയാണ് താരിഫ് ചുമത്തിയത്. 
 

അമേരിക്ക വിവിധ രാജ്യങ്ങള്‍ക്ക് ചുമത്തിയ പകരച്ചുങ്കം

China    34%
European Union    20%
Vietnam    46%
Taiwan    32%
Japan    24%
India    26%
South Korea    25%
Thailand    36%
Switzerland    31%
Indonesia    32%
Malaysia    24%
Cambodia    49%
United Kingdom    10%
South Africa    30%
Brazil    10%
Bangladesh    37%
Singapore    10%
Israel    17%
Philippines    17%
Chile    10%
Australia    10%
Pakistan    29%
Turkey    10%
Sri Lanka    44%
Colombia    10%
Peru    10%
Nicaragua    18%
Norway    15%
Costa Rica    10%
Jordan    20%
Dominican Republic    10%
United Arab Emirates    10%
New Zealand    10%
Argentina    10%
Ecuador    10%
Guatemala    10%
Honduras    10%
Madagascar    47%
Myanmar (Burma)    44%
Tunisia    28%
Kazakhstan    27%
Serbia    37%
Egypt    10%
Saudi Arabia    10%
El Salvador    10%
Côte d’Ivoire    21%
Laos    48%
Botswana    37%
Trinidad and Tobago    10%
Morocco    10%
Algeria    30%
Oman    10%
Uruguay    10%
Bahamas    10%
Lesotho    50%
Ukraine    10%
Bahrain    10%
Qatar    10%
Mauritius    40%
Fiji    32%
Iceland    10%
Kenya    10%
Liechtenstein    37%
Guyana    38%
Haiti    10%
Bosnia and Herzegovina    35%
Nigeria    14%
Namibia    21%
Brunei    24%
Bolivia    10%
Panama    10%
Venezuela    15%
North Macedonia    33%
Ethiopia    10%
Ghana    10%

By admin