മെഡിക്കൽ എമർജൻസി കാരണം വിമാനത്തിന്‍റെ അടിയന്തര ലാൻഡിങ്; 200 ഇന്ത്യക്കാർ തുർക്കിയിലെ വിമാനത്താവളത്തിൽ കുടുങ്ങി

അങ്കാറ: ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വിമാനം തുർക്കിയിൽ അടിയന്തര ലാൻഡിങ് നടത്തി. വിർജിൻ അറ്റ്ലാന്‍റിക് വിമാനമാണ് ഡിയാർബക്കിർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. 200ലധികം ഇന്ത്യക്കാർ 20 മണിക്കൂറായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. 

മെഡിക്കൽ എമർജൻസി കാരണമാണ് വിഎസ് 358 എന്ന വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. ഒരു യാത്രക്കാരന് പാനിക് അറ്റാക്ക് സംഭവിച്ചതോടെയാണ് വിമാനം ലാൻഡ് ചെയ്തത്. ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. വിമാന കമ്പനി ബദൽ ക്രമീകരണങ്ങൾ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ എപ്പോൾ യാത്ര പുനരാരംഭിക്കാൻ കഴിയും എന്നറിയാതെ യാത്രക്കാർ അനിശ്ചിതത്വത്തിലാണ്.

“ഞങ്ങൾ ശൂന്യമായ ടെർമിനലിൽ ഒരു വിവരവും ലഭിക്കാതെ കുടുങ്ങിക്കിടക്കുകയാണ്. ചെറിയ കുട്ടികളും സ്ത്രീകളും രോഗികളും കൂട്ടത്തിലുണ്ട്. ഇന്നലെ വൈകുന്നേരം മുതൽ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല” എന്നാണ് യാത്രക്കാർ പറയുന്നത്. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിഷയത്തിൽ ഇടപെട്ടെന്നും സാഹചര്യം കൈകാര്യം ചെയ്യാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം ഒരു നോഡൽ ഓഫീസറെ നിയമിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

ഡോക്ടർ ദമ്പതികൾക്ക് നാട്ടിലേക്ക് ദുരിത യാത്ര, വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു; 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

 

By admin

You missed