മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണ വിജയനെ പ്രതിയാക്കി അന്വേഷണം നടത്താൻ അനുമതി നൽകിയിരിക്കുന്നത്. എസ്എഫ്ഐഒ കുറ്റ പത്രത്തിലാണ് വീണയെ പ്രതി ചേർത്തിട്ടുള്ളത്. സിഎംആർഎൽ-എക്സാലോജിക് ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് എസ്എഫ്ഐഒയുടെ പ്രാഥമിക അന്വേഷണത്തിൽ വെളിവായിരുന്നു.
ക്രമക്കേട് കണ്ടെത്തിയതോടെയാണ് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം അന്വേഷണത്തിന് അനുമതി നൽകിയത്. എസ്.എഫ്.ഐ.ഒയാകും തുടരന്വേഷണം നടത്തുക. സിഎംആർഎൽ പലർക്കും പണം നൽകിയെന്നും പ്രാഥമിക അന്വേഷണത്തിൽനിന്നു വ്യക്തമായിരുന്നു. നിലവിൽ ചുമത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം പ്രതികൾക്ക് മൂന്നു വർഷം മുതൽ പത്തുവർഷം വരെ തടവ് ലഭിക്കാം. പിഴയായി കൈപ്പറ്റിയ തുകയോ മൂന്നിരട്ടിയോ തിരച്ചടയ്‌ക്കേണ്ടി വരു.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg