ബഹ്റൈൻ പൗരന്റെ തലയിൽ ഇഷ്ടിക കൊണ്ടടിച്ചു, പിന്നീട് സംഘർഷം, പ്രതികൾക്കായി അന്വേഷണം ഊർജിതം
മനാമ: ബഹ്റൈനിലെ ഹമല ഏരിയയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇതിൽ ഒരാൾ ഡൗൺ സിൻഡ്രോം ബാധിച്ച ബഹ്റൈൻ സ്വദേശിയാണ്. വാക്കുതർക്കത്തെ തുടർന്ന് യുവാക്കളിൽ ഒരാളെ ഇഷ്ടിക കൊണ്ട് മർദിച്ചതോടെയാണ് സംഘർഷം ഉണ്ടായത്.
പരസ്പരമുണ്ടായ വാക്കേറ്റത്തിനിടെ യുവാക്കളിലൊരാൾ ബഹ്റൈൻ സ്വദേശിയെ ഇഷ്ടിക കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു. ഇതോടെ യുവാക്കൾ തമ്മിലുള്ള വഴക്ക് വലിയ സംഘർഷത്തിലേക്ക് മാറുകയായിരുന്നു. ഇഷ്ടിക കൊണ്ടുള്ള അടിയേറ്റ് യുവാവിന്റെ തലയ്ക്കാണ് ഗുരുതരമായ പരിക്കേറ്റത്. അക്രമികൾ യുവാക്കളെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ശേഷം സംഭവസ്ഥലത്തുനിന്ന് ഇവർ രക്ഷപ്പെടുകയും ചെയ്തു. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
read more: ഷാർജയിലെ സഫീർ മാൾ അടച്ചുപൂട്ടി, കാരണം വ്യക്തമാക്കാതെ ഉടമകൾ