നിര്‍ത്തിയിട്ട കാർ റോഡില്‍ തടസമുണ്ടാക്കി, ചോദ്യം ചെയ്ത ബസ് ഡ്രൈവറെ ഹെല്‍മെറ്റ് കൊണ്ടടിച്ചു; കേസെടുത്ത് പൊലീസ്
കോഴിക്കോട്: റോഡില്‍ ഗതാഗത തടസമുണ്ടാക്കിയ കാര്‍ മാറ്റാന്‍ ആവശ്യപ്പെട്ടതിന് സ്വകാര്യ ബസ്സ് ഡ്രൈവറെ ഹെല്‍മെറ്റ് ഉപയോഗിച്ച് മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. വടകര-തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന മെഹ്ബൂബ് ബസ്സിലെ ഡ്രൈവര്‍ വട്ടോളി സ്വദേശി ഷെല്ലിനാണ് മര്‍ദനമേറ്റത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൊകേരിക്കടുത്ത് ചട്ടമുക്കില്‍ വച്ചുണ്ടായ മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാരനായ മുഹമ്മദ് എന്നയാളാണ് ഹെല്‍മെറ്റ് ഉപയോഗിച്ച് ഡ്രൈവറെ മര്‍ദിച്ചത്. റോഡിന്‍റെ എതിര്‍വശത്ത് ഒരു വാഹനം പാര്‍ക്ക് ചെയ്തിരുന്നു. ഗതാഗത തടസ്സം നേരിട്ടതിനാല്‍ ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് അക്രമം നടന്നത്. ബസ്സ് ഡ്രൈവര്‍ പുറത്തേക്ക് ഇറങ്ങി വരുന്നതും കാറില്‍ നിന്നിറങ്ങിയയാള്‍ ഹെല്‍മെറ്റ് ഉപയോഗിച്ച് അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Read More:വഖഫ് വിഷയം; കേരളത്തിൽ ക്രൈസ്തവ സഭയുമായി കമ്യൂണിക്കേഷൻ ഗ്യാപ്പ് ഉണ്ടായെന്ന് എം കെ മുനീർ