ഥാറിൽ കറങ്ങുന്ന വനിത കോൺസ്റ്റബിൾ, ഡ്യൂട്ടി കഴിഞ്ഞിറങ്ങിയപ്പോൾ മുതൽ പിന്നാലെ പാഞ്ഞ് പൊലീസ്; പിടിച്ചത് ഹെറോയിൻ

ചണ്ഡീഗഡ്: പഞ്ചാബ് പൊലീസിലെ സീനിയർ വനിത കോൺസ്റ്റബിൾ ഹെറോയിനുമായി അറസ്റ്റിൽ. 18 ഗ്രാം ഹെറോയിനുമായി അമൻദീപ് കൗര്‍ എന്ന ഉദ്യോഗസ്ഥയാണ് പിടിയിലായത്. ബുധനാഴ്ച 18 ഗ്രാം ഹെറോയിനുമായി ഇവരെ ബട്ടിൻഡയിൽ നിന്ന് പിടികൂടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതി ഒരു ഥാറിലാണ് എത്തിയതെന്ന് ബട്ടിൻഡ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്പി സിറ്റി 1) ഹർബൻസ് സിംഗ് ധാലിവാൾ പറഞ്ഞു. 

പൊലീസും ആന്‍റി – നാർക്കോട്ടിക്സ് ടാസ്‌ക് ഫോഴ്‌സും (എഎൻടിഎഫ്) ചേർന്നുള്ള സംഘം ബാദൽ റോഡിൽ നടത്തിയ പരിശോധനയിൽ വാഹനം തടയുകയും മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഥാറിലെ ഗിയര്‍ ബോക്സില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. അമൻദീപ് മൻസ പൊലീസിലെ ഉദ്യോഗസ്ഥയായിരുന്നുവെന്നും ബട്ടിൻഡ പൊലീസ് ലൈനുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയായിരുന്നുവെന്നും ധാലിവാൾ പറഞ്ഞു. കനാൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അറസ്റ്റിലായ വനിതാ പൊലീസ് ഉദ്യോഗസ്ഥ കുറേക്കാലമായി പൊലീസിന്‍റെ നിരീക്ഷത്തിലായിരുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി, പ്രത്യേക സംഘം അമൻദീപിനെ നിരീക്ഷിച്ചുവരികയായിരുന്നു. ബുധനാഴ്ച, ഡ്യൂട്ടി കഴിഞ്ഞ് പോലീസ് ലൈനിൽ നിന്ന് പുറത്തുവന്നപ്പോൾ തന്നെ വാഹനത്തില്‍ മയക്കുമരുന്ന് ഉണ്ടെന്ന് വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ബന്ധപ്പെട്ട പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 

എന്തൊരഴക്..! നടുക്ക് തൂണ് കണ്ടില്ലെങ്കിൽ പേടിക്കേണ്ട, ആദ്യ എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലം ഒരുങ്ങുന്നു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin