തിരുവനന്തപുരം സ്വദേശികൾ വിശാഖപട്ടണത്ത് പോയി വന്നിറങ്ങിയത് എറണാകുളം സ്റ്റേഷനിൽ; പിടിച്ചത് 24 കിലോ ക‌ഞ്ചാവ്

കൊച്ചി: എറണാകുളം റെയിൽവെ സ്റ്റേഷനിൽ 24 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. എക്സൈസും എറണാകുളം റെയിൽവേ ഇന്‍റലിജൻസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. തിരുവനന്തപുരം സ്വദേശികളായ അജീഷ്, അക്ഷയ് എന്നിവർ പിടിയിൽ രഹസ്യ വിവരത്തെ തുടർന്ന്  ട്രെയിനിനകത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവ്  കൊണ്ടു വന്നത്. 

അതേസമയം, കോഴിക്കോട് താമരശ്ശേരി ചമലിൽ മാരകായുധവും കഞ്ചാവുമായി മൂന്ന് പേർ പൊലീസിന്‍റെ പിടിയിലായി. ചമൽ വെണ്ടേക്കും ചാലിലെ ഒരു വാടക വീട്ടിലില്‍ നിന്നാണ് പൊലീസ് റെയ്ഡ് നടത്തി ലഹരി വിൽപ്പനക്കാരെ പിടിക്കൂടിയത്. ഇന്ന് അർധരാത്രിയാടെയാണ് പൊലീസ് ചമലിൽ എത്തിയത്. ലഹരി വിൽപ്പന സംബന്ധിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പുനത്തിൽ മുഹമ്മദ് യാസിർ, ചമൽ വെണ്ടേക്കുംചാൽ കാപ്പാട്ടുമ്മൽ അശ്വിൻ, കൊക്കം പേരുമ്മൽ ഹരീഷ് എന്നിവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. വാടക വീട്ടിൽ വെച്ച് കൊടുവാൾ, മയക്കുമരുന്ന് പാക്ക് ചെയ്യുന്നതിനായുള്ള പ്ലാസ്റ്റിക് കവർ, ത്രാസ്, 1.5 ഗ്രാം കഞ്ചാവ്, മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഏതോ ആക്രമണം നടത്താൻ കരുതിയതാണ് കൊടുവാൾ എന്നാണ് താമരശ്ശേരി പൊലീസിൻ്റെ നിഗമനം.

എന്തൊരഴക്..! നടുക്ക് തൂണ് കണ്ടില്ലെങ്കിൽ പേടിക്കേണ്ട, ആദ്യ എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലം ഒരുങ്ങുന്നു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin