തന്റെ കുഞ്ഞ് കഴിച്ചത് എന്തെന്നോ? വല്ലാത്തൊരു അനുഭവമെന്ന് യുവതി, ഒരു വയസുകാരൻ കഴിച്ചത് മുത്തച്ഛന്റെ ചിതാഭസ്മം

സ്വന്തം കുഞ്ഞ് തന്റെ അച്ഛന്റെ ചിതാഭസ്മം കഴിക്കുന്നത് കാണേണ്ടി വന്ന സങ്കടകരമായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് യു.കെ സ്വദേശിനി. ലിങ്കണിൽ നിന്നുള്ള നതാഷ എമെനിയാണ് തന്നെ ഏറെ വിഷമത്തിലാക്കിയ സംഭവം പങ്കുവച്ചിരിക്കുന്നത്. മുകളിലെത്തെ നിലയിൽ തുണി അലക്കാൻ പോയി തിരിച്ചുവന്നപ്പോൾ,ഒരു വയസുള്ള മകൻ മരിച്ചുപോയ തന്റെ അച്ഛന്റെ ചിതാഭസ്മം വാരി തിന്നുന്നതാണ് കണ്ടത്. മകൻ കോഹയുടെ മുഖത്തും വസ്ത്രത്തിലും സോഫയിലും ചാരം വിതറി കിടപ്പുണ്ടായിരുന്നു. വീഡിയോയിൽ, കുട്ടി ചാരം പൊതിഞ്ഞ ടീ ഷർട്ട് ധരിച്ച് നടക്കുന്നതും കാണാം.

ടിക് ടോക്കിലാണ് യുവതി സംഭവം പങ്കുവച്ചത്. തന്റെ ഇളയ മകൻ കോഹിന്റെ പ്രവൃത്തിയിൽ അതിശയിക്കുകയാണ് യുവതി. ഇത് വിശ്വസിക്കാനാകുന്നില്ലെന്നും അവര്‍ പറയുന്നു. മുമ്പൊരിക്കലും  ആ കലത്തിൽ അവൻ താൽപര്യം കാണിച്ചിട്ടില്ല. ഇത്തിരി നേരം കണ്ണിൽ നിന്ന് മാറിയപ്പോൾ എങ്ങനെ അവൻ എങ്ങനെ അത് ചെയ്തുവെന്ന് മനസിലാകുന്നില്ല. ഉയരത്തിലുള്ള ഷെൽഫിൽ വച്ചിരുന്ന ആ കലം എങ്ങനെ കുട്ടി എത്തിയെടുത്തെന്നും മനസിലാകുന്നില്ലെന്നും അവര്‍ പറയുന്നു.

മകന്റെ പ്രവൃത്തി റെക്കോര്‍ഡ്  ചെയ്ത നതാഷ, എ്റെ ദൈവമേ നിങ്ങളുടെ കുട്ടികൾ അവരുടെ അച്ഛന്മാരെ തിന്നുമ്പോൾ എന്റെ മകൾ എന്റെ അച്ഛനെ ഭക്ഷിച്ചു. ഈ ഒരു സാഹചര്യം,  ഇത്രയും ലളിതമായി അവതരിപ്പിക്കാൻ എനിക്ക് കഴിയുന്നതിന് കാരണം എന്റെ അച്ഛനാണെന്നും അവര്‍ കുറിക്കുന്നു. അദ്ദേഹം ഇങ്ങനെയൊരു സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ഓര്‍ക്കുന്നതാണ് അതിന് എന്നെ സഹായിക്കുന്നത്. തുടക്കത്തിൽ പലരും ഇത് ഒരു ഏപ്രിൽ ഫൂൾ തമാശയാണെന്ന് കരുതിയെങ്കിലും, നതാഷ ഇക്കാര്യം വീണ്ടും സ്ഥിരീകരിച്ചു.കുട്ടി അധികമായി ഇത് കഴിച്ചിട്ടില്ലെന്ന് മനസിലായി, ഡോക്ടര്‍മാരുമായി സംസാരിച്ചപ്പോൾ കുട്ടിക്ക് കൂടുതൽ വെള്ളം നൽകാൻ ഉപദേശിച്ചു. മകന് കൂടുതൽ പ്രശ്നങ്ങൾ ഇല്ലെന്നും അവര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin