തട്ടിക്കൊണ്ടുപോയത് ദില്ലിയില്‍ നിന്ന്, യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് യുപിയില്‍; പ്രതിക്കായ് തിരച്ചില്‍

ദില്ലി: ദില്ലിയിലെ തിലക് നഗറില്‍ നിന്ന് കാണാതായ യുവാവിന്‍റെ മൃതശരീരം കണ്ടെത്തി. 35 കാരനായ സാഗറിനെ കാണാതായി ദിവസങ്ങള്‍ക്ക് ശേഷമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്ന് കാണാതായ യുവാവിനെ ഉത്തര്‍ പ്രദേശിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 26 നാണ് ഇയാളെ കാണാതാവുന്നത്.  തട്ടിക്കൊണ്ടുപോയതാണ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മരിച്ച സാഗര്‍ ഹോട്ടല്‍ നടത്തിപ്പുകാരനായിരുന്നു. സാഗറിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. ബുധനാഴ്ചയാണ് ഉത്തര്‍ പ്രദേശില്‍ നിന്നും സാഗറിന്‍റേതാണെന്ന് സംശയിക്കുന്ന മൃതശരീരം കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബക്കാരെത്തി തിരിച്ചറിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.  സാഗറിന്‍റേത് കൊലപാതകം ആണെന്ന് ഉറപ്പിച്ച പൊലീസിന് ഇതുവരെ പ്രതിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്. 

സാഗറിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സുഭാഷ് നഗര്‍ ചൗക്കില്‍ നിന്ന് തിലക് നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് മൊഴുകുതിരി മാര്‍ച്ച് നടത്തുമെന്ന് പ്രാദേശിക വ്യാപാരികളുടെ സംഘടന അറിയിച്ചു. 

Read More:അമ്മായി അമ്മയെ കൊന്ന് ബാഗിലാക്കി, ഭാരം കാരണം മറവു ചെയ്യാന്‍ പറ്റിയില്ല; യുവതി പിടിയില്‍
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin