ഞാന്‍ സെക്സിയായതായി തോന്നുന്നു; 9 ലക്ഷത്തിന് സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിവാഹ ബന്ധം ഉപേക്ഷിച്ച് യുവതി
അപകർഷതാബോധം പലപ്പോഴും പല കാര്യങ്ങളും ചെയ്യുന്നതില്‍ നിന്നും നമ്മെ വിലക്കുന്നു. സ്വന്തം സൗന്ദര്യത്തിലുള്ള ആത്മവിശ്വാസക്കുറവ് പലപ്പോഴും ആൾക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെല്ലാനും ആളുകളോട് തുറന്ന് സംസാരിക്കുന്നതിനുള്ള ധൈര്യക്കുവിന് കാരണമാകുന്നു. ഇത് പലപ്പോഴും വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു. അത്തരത്തിലുണ്ടായിരുന്ന ആത്മവിശ്വസക്കുറവ് തന്‍റെ മൂക്കില്‍ റിനോപ്ലാസ്റ്റി സൗന്ദര്യ ശസ്ത്രക്രിയ നടത്തിയതിലൂടെ മാറിയെന്നും അങ്ങനെ താന്‍ ഏഴ് വർഷമായി കൊണ്ട് നടക്കുന്ന, തന്‍റെ ഏറ്റവും വലിയ അരക്ഷിതാവസ്ഥയായ വിവാഹ ബന്ധം ഉപേക്ഷിക്കാന്‍ തനിക്ക് കരുത്തി വല്‍കിയെന്നും അവകാശപ്പെട്ടിരിക്കുകയാണ് ഫിലാഡൽഫിയയില്‍ നിന്നുള്ള 30 -കാരിയായ ഡെവിന്‍ ഐക്കന്‍.
11,000 ഡോളര്‍ (9.1 ലക്ഷം രൂപ) ചെലവിട്ട് കഴിഞ്ഞ നവംബറില്‍ ഡെവിന്‍ തന്‍റെ മൂക്കില്‍ സൗന്ദര്യ ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ‘ഞാന്‍ കൂടുതല്‍ സെക്സിയായതായി തോന്നുന്നു. എന്‍റെ പുതിയ മൂക്കാണ് എന്നെ സ്വയം തെരഞ്ഞെടുക്കാനും എന്‍റെ ദയനീയമായ വിവാഹ ബന്ധം അവസാവനിപ്പിക്കാനും എനിക്ക് കരുത്ത് നല്‍കിയത്.’ ഡെവിന്‍ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. നവംബറില്‍ ശസ്ത്രക്രിയ കഴിഞ്ഞതിന് പിന്നാലെ ഡിസംബറില്‍ തന്നെ ഡെവിന്‍ തന്‍റെ വിവാഹ മോചന ഹര്‍ജി നല്‍കി. പിന്നാലെ തന്‍റെ പരിവര്‍ത്തനത്തിന്‍റെ വീഡിയോ ഡെവിന്‍ ടിക്ടോക്കില്‍ പങ്കുവയ്ക്കുകയും അത് നാലരക്കോടിയോളം ജനങ്ങൾ കാണുകയും ചെയ്തു.
Watch Video: എയർപോർട്ടിൽ വച്ച് തർക്കത്തിനിടെ വിവസ്ത്രയായി യുവതി; ഇനി വിമാനം കയറാൻ മാനസികനില പരിശോധന വേണമെന്ന് സോഷ്യൽ മീഡിയ
“My $11,000 nose job gave me clarity to ask for a divorce” pic.twitter.com/CUe1SK92Ld
— Unlimited L’s (@unlimited_ls) April 1, 2025
Watch Video: സ്ത്രീകൾക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞ് കൊടുക്കാൻ മടിച്ച് യുവാവ്; കൂറച്ച് കൂടി മര്യാദയാവാമെന്ന് സോഷ്യൽ മീഡിയ
ഞാനിന്ന് ഓരോ ദിവസവും ഏറെ സന്തോഷത്തോടെയാണ് ഉണരുന്നതെന്നും ഡെവിന്‍ കൂട്ടിചേര്‍ക്കുന്നു. ഡെവിനിന്‍റെത് ഇത്തരമൊരു ആദ്യാനുഭവമല്ല, മറിച്ച് 83 ശതമാനം പേരിലും വിവാഹ മോചനത്തിന് ശേഷം പുതിയ ആത്മവിശ്വാസവും സന്തോഷവും സമാധാനവും കണ്ടെത്താന്‍ കഴിയുന്നുവെന്ന് ഈ രംഗത്തെ ചില പഠനങ്ങൾ സമര്‍ത്ഥിക്കുന്നു. മൂക്കിന്‍റെ സവിശേഷമായ ആകൃതി കാരണം കുട്ടിക്കാലത്ത് ഡെവിന്‍ ഏറെ കളിയാക്കലുകൾക്ക് വിധേയമായിരുന്നു. സഹപാഠികൾ അവളെ ദുർമന്ത്രവാദിനിയെന്നും ചില കാര്‍ട്ടുണ്‍ കഥാപാത്രങ്ങളുടെയും പേരിലാണ് അഭിസംബോധ ചെയ്തിരുന്നത്. ഇത് മൂലം വിവാഹത്തിന് പോലും സ്വന്തമായൊരു അഭിപ്രായത്തിലെത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നും ഡെർവിന്‍ പറയുന്നു. എന്നാല്‍ തന്‍റെ പുതിയ മൂക്ക് തന്നില്‍ ഏറെ ആത്മവിശ്വസമുണ്ടാക്കുന്നെന്നും താനിന്ന് ഡേറ്റിംഗിലാണെന്നും ഡെവിന്‍ പറയുന്നു.
Read More: ജയിലോ ഓഫീസോ? 400 കോടിക്ക് മേലെ ടേണോവർ ഉണ്ടാക്കിയ കമ്പനിയിലെ നിയമങ്ങൾ കേട്ട് അന്തംവിട്ട് സോഷ്യൽ മീഡിയ