‘ഗോവയുടെ വാഗ്ദാനം നിരസിക്കാനായില്ല’, അടുത്ത സീസണിൽ മുംബൈ വിടാനുള്ള കാരണം വ്യക്തമാക്കി യശസ്വി ജയ്സ്വാള്‍

മുംബൈ: അടുത്ത ആഭ്യന്തര സീസണില്‍ മുംബൈ വിട്ട് ഗോവക്കായി കളിക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഇന്ത്യൻ താരം യശസ്വി ജയ്സ്വാള്‍. ഇന്നലെയാണ് യശസ്വി മുംബൈ വിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പിന്നാലെ മുംബൈ താരങ്ങളായ സൂര്യകുമാര്‍ യാദവും തിലക് വര്‍മയും അടുത്ത സീസണില്‍ ഗോവക്കായി കളിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നെങ്കിലും സൂര്യകുമാര്‍ ഇത് നിഷേധിച്ചിരുന്നു.

എന്നാല്‍ മുംബൈ വിടാനുള്ള തീരുമാന കടുപ്പമേറിയതായിരുന്നുവെന്ന് ജയ്സ്വാൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. കരിയറില്‍ ഇന്ന് താനെന്താണ് അതിന് മുംബൈ ക്രിക്കറ്റ് അസോസിയേഷനോടാണ് കടപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മുംബൈ വിടുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം കടുപ്പമേറിയ തീരുമാനമായിരുന്നു. ഈ നഗരമാണ് എന്നെ ഞാനാക്കിയത്.

കൂടെയുള്ളത് ഗേള്‍ ഫ്രണ്ടാണോ, ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി ശിഖര്‍ ധവാന്‍

ഗോവ എനിക്ക് നായകസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്‍റെ ആദ്യ ഉത്തരവാദിത്തം ഇന്ത്യക്കായി കളിക്കുക എന്നതാണ്. അത് കഴിഞ്ഞാല്‍ ലഭിക്കുന്ന അവസരങ്ങളിലെല്ലാം ഗോവക്കായി കളിക്കാനും ശ്രമിക്കും. ഗോവയെ മുന്നോട്ട് നയിക്കുക എന്നതാണ് എന്‍റെ ചുമതല. അതുകൊണ്ട് തന്നെ അവസരം വന്നപ്പോള്‍ അത് ഞാനേറ്റെടുക്കാന്‍ തയാറാവുകയായിരുന്നുവെന്നും ജയ്സ്വാള്‍ പറഞ്ഞു.

ഇന്നലെയാണ് അടുത്ത സീസണില്‍ ഗോവക്കായി കളിക്കാന്‍ ജയ്സ്വാള്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് എന്‍ഒസി തേടിയത്. കരിയറില്‍ കൂടുതല്‍ നേട്ടങ്ങള്‍ക്കായും വ്യക്തിപരമായ കാരണങ്ങളാലുമാണ് മുംബൈ വിടുന്നതെന്നായിരുന്നു ജയ്സ്വാള്‍ അപേക്ഷയില്‍ പറഞ്ഞത്.  നേരത്തെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനും ഓള്‍ റൗണ്ടറുമായ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറും മുംബൈ താരമായിരുന്ന സിദ്ദേശ് ലാഡും ഗോവയിലേക്ക് കൂടുമാറിയിരുന്നു. മൂന്ന് ഫോര്‍മാറ്റിലും മുംബൈയുടെ ഫസ്റ്റ് ചോയ്സ് ഓപ്പണറാണ് യശസ്വി ജയ്സ്വാള്‍. മുംബൈക്കായി നടത്തിയ പ്രകടനങ്ങളിലൂടയൊണ് യശസ്വി ഇന്ത്യൻ ടീമിന്‍റെ ഓപ്പണറായി അരങ്ങേറിയതും.

ഉത്തര്‍പ്രദേശില്‍ ജനിച്ച യശസ്വി ചെറുപ്പത്തിലെ മുംബൈയിലെത്തിയതാണ്. 2019ലാണ് യയശ്വി മുംബൈ കുപ്പായത്തില്‍ അരങ്ങേറിയത്. മുംബൈക്കായി 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ച യശസ്വി 60.85 ശരാശരിയില്‍ 3712 റണ്‍സ് നേടി. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരെ ആയിരുന്നു യശസ്വി അവസാനമായി മുംബൈക്കായി കളിച്ചത്. മുംബൈ തോറ്റ മത്സരത്തില്‍ യശസ്വിക്ക് തിളങ്ങാനായിരുന്നില്ല. രണ്ട് ഇന്നിംഗ്സില്‍ നാലും ആറും റണ്‍സെടുത്ത് യശസ്വി പുറത്തായിരുന്നു. രഞ്ജി ട്രോഫിയില്‍ മുംബൈയുടെ ക്വാര്‍ട്ടര്‍ മത്സരം പരിക്കുമൂലം യശസ്വിക്ക് കളിക്കാനായിരുന്നില്ല.

സഞ്ജു ആദ്യ 15ല്‍ നിന്ന് പുറത്ത്, ഐപിഎല്‍ റണ്‍വേട്ടയില്‍ അടിച്ചുകയറി ജോസേട്ടനും സുദര്‍ശനും

ഇന്ത്യൻ ടീമിന്‍റെ ടെസ്റ്റ് ഓപ്പണറായ യശസ്വി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങിയിട്ടുണ്ട്. ടി20 ക്രിക്കറ്റില്‍ സഞ്ജു സാംസണും അഭിഷേക് നായരും ഓപ്പണര്‍മാരായി തിളങ്ങിയതോടെ ടെസ്റ്റിലും ഏകദിനത്തിലുമാണ് യശസ്വി ഇപ്പോള്‍ ഇന്ത്യക്കായി ഓപ്പണറായി ഇറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

By admin