ഖത്തറിൽ ഇനി ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥ വിഭാഗം

ദോഹ : ഖത്തറില്‍ പെരുന്നാളിന് പിന്നാലെ തണുപ്പും ശീതക്കാറ്റും വിട്ട് ചൊവ്വാഴ്ച മുതൽ രാജ്യത്തെ അന്തരീക്ഷ താപനില ഉയർന്നു തുടങ്ങി. മുപ്പത്തി ഏഴ് ഡിഗ്രി വരെയാണ് ചൂട് രേഖപ്പെടുത്തിയത്. ഏപ്രിൽ 3 ന് അൽ മുഖ്ദാം (അൽ ഹമീം അൽതാനി ) നക്ഷത്രകാലം ആരംഭിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) നേരെത്തെ അറിയിച്ചിരുന്നു. 

Read Also – താപനിലയിൽ നേരിയ കുറവ്; കുവൈത്തിൽ പൊടിക്കാറ്റിന് സാധ്യത

താപനില ഗണ്യമായി ഉയരുകയും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും ചെയ്യുന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത. ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. 13 ദിവസത്തോളം സമാന കാലാവസ്ഥ തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പെ​രു​ന്നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച 30 ഡി​ഗ്രി​യാ​യി​രു​ന്നു രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല. ഇ​ത് ര​ണ്ടു ദി​വ​സ​ത്തി​നകം ഏ​ഴ് ഡി​ഗ്രി​യോ​ളം ഉ​യ​ർ​ന്നു. ഷ​ഹാ​നി​യ, അ​ൽ ഗു​വൈ​രി​യ, മി​കൈ​നീ​സ്, അ​ൽ ക​റാ​ന തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് 37 ഡി​ഗ്രി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും താ​പ​നി​ല ഉ​യ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

By admin