കാരണം റീ എഡിറ്റ്? 7-ാം ദിനം ബോക്സ് ഓഫീസിൽ ഇടിവ് നേരിട്ട് ‘എമ്പുരാൻ’; ‘മഞ്ഞുമ്മലി’ലേക്ക് ഇനി 11 കോടിയുടെ ദൂരം

എമ്പുരാന്‍റെ അത്രയും പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ഒരു ചിത്രം മലയാള സിനിമയില്‍ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. പാന്‍ ഇന്ത്യന്‍ തലത്തില്‍ റിലീസിന് മുന്‍പും ശേഷവും ഇത്രയും ചര്‍ച്ച സൃഷ്ടിച്ച മറ്റൊരു ചിത്രം മലയാളത്തില്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഹൈപ്പിനൊത്ത കുതിപ്പാണ് ബോക്സ് ഓഫീസിലും ചിത്രം നേടിയത്. ഇപ്പോഴിതാ ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള ചിത്രത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം ഏഴാം ദിനമായ ഇന്നലെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 9.5 കോടിയാണ്. അതിന് തലേന്ന് നേടിയത് 17.5 കോടി ആയിരുന്നു. റിലീസില്‍ നിന്ന് ഓരോ ദിവസം ചെല്ലുന്തോറും കളക്ഷനില്‍ സംഭവിക്കുന്ന കുറവ് സ്വാഭാവികമാണെങ്കിലും കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണെന്ന് പരിശോധനയില്‍ മനസിലാവും. തിങ്കളാഴ്ച 26.2 കോടി നേടിയ ചിത്രമാണ് ചൊവ്വാഴ്ച 17.5 കോടിയിലേക്കും ബുധനാഴ്ച 9.5 കോടിയിലേക്കും എത്തിയത്. തിങ്കളാഴ്ച ഈദ് പൊതുഅവധി ദിനമായിരുന്നു എന്നത് പരിഗണിച്ചാല്‍പ്പോലും ഇത് ഇടിവാണെന്ന് വിലയിരുത്തേണ്ടിവരും. 

റീ എഡിറ്റഡ് പതിപ്പ് തിയറ്ററുകളില്‍ പ്രദര്‍ശനമാരംഭിച്ച ദിവസമാണ് കളക്ഷനില്‍ ഏറ്റവും വലിയ ഇടിവും രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഒരു വാരം പൂര്‍ത്തിയാക്കുമ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതിനകം നേടിയിരിക്കുന്നത് 228.80 കോടിയാണ്. മലയാള സിനിമയുടെ ബോക്സ് ഓഫീസിലെ റെക്കോര്‍ഡ് വേഗമാണ് ഇത്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ആയിരുന്ന മഞ്ഞുമ്മല്‍ ബോയ്സിനെ മറികടക്കാന്‍ ഇനി 11 കോടി മാത്രമേ എമ്പുരാന് നേടേണ്ടൂ. നാളെ മിക്കവാറും ആ റെക്കോര്‍ഡും ചിത്രം സ്വന്തമാക്കും. 239.6 കോടി ആയിരുന്നു മലയാളത്തില്‍ ഏറ്റവും കളക്ഷന്‍ നേടിയ മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ലൈഫ് ടൈം ഗ്ലോബല്‍ ഗ്രോസ്. 

ALSO READ : ഏഷ്യാനെറ്റില്‍ അടുത്തയാഴ്ച പുതിയ പരമ്പര; ‘ടീച്ചറമ്മ’യായി ശ്രീലക്ഷ്‍മി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin