ഒരൊറ്റ വീഴ്ച, സദസിൽ ആശങ്ക, പിന്നെ എല്ലാം സെറ്റ്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് കാല് തെറ്റി വീണു

സിഡ്നി: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് വേദിയിൽ നിലതെറ്റി വീണു. മെയ്യിൽ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിനുള്ള ഒരു പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. ആൽബനീസ് വേദിയുടെ പിന്നിലൂടെ നടക്കുമ്പോൾ കാൽ തട്ടി വീഴുകയായിരുന്നു.. 

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ, വീണയുടൻ അൽബനീസ് എഴുന്നേറ്റ നിൽക്കുന്നതും വീണ്ടും ആളുകളെ അഭിവാദ്യം ചെയുന്നതും കാണാം. ഇടതുപക്ഷ ലേബർ പാർട്ടിയുടെ നേതാവായ അൽബനീസ്, ന്യൂ സൗത്ത് വെയിൽസിൽ സംഘടിപ്പിച്ച മൈനിംഗ് ആൻഡ് എനർജി യൂണിയൻ കോൺഫറൻസിൽ പ്രസംഗിച്ച ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യാനൊരുങ്ങുന്നതിനിടെ ആയിരുന്നു സംഭവം.

ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ വീഴ്ചയ്ക്ക് പിന്നാലെ സദസിൽ വലിയ ആശങ്ക ഉണ്ടായെങ്കിലും, അദ്ദേഹം എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്തതോടെ എല്ലാം മാറി. പീറ്റർ ഡട്ടൺ നയിക്കുന്ന കൺസർവേറ്റീവ് ലിബറൽ-നാഷണമാണ് ആൽബനീസിന്റെ പാര്‍ട്ടിയുടെ മുഖ്യ പ്രതിപക്ഷം. അഭിപ്രായ വോട്ടെടുപ്പുകളിൽ അദ്ദേഹത്തിന്റെ ലേബർ പാർട്ടി കടുത്ത മത്സരം  നേരിടുകയാണ്. ഇതിന്റെ ഭാഗമായി മെയ് മൂന്നിന് നടക്കാൻ ഇരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിലാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ഇപ്പോൾ.

By admin