ഒരല്പം ലജ്ജ? ട്രെയിനിലെ ഫുഡ് ട്രേയില്‍ കാല്‍ കയറ്റിവച്ച സ്ത്രീയെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ലോകം മുഴുവനും കൈക്കുമ്പിളിലാണെന്നാണ് പറയുന്നത്, പ്രത്യേകിച്ചും വിവരസാങ്കേതിക വിദ്യയിൽ ലോകത്തുണ്ടായ കുതിച്ച് ചാട്ടത്തിന് പിന്നാലെയെങ്കിലും. എന്നാല്‍, സാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ച മനുഷ്യന്‍റെ സാമൂഹിക വളര്‍ച്ചയെ സഹായിച്ചോ? ഇല്ലെന്നാണ് നിരവധി ഉദാഹരണങ്ങളിലൂടെ സമൂഹ മാധ്യമങ്ങൾ പറയാതെ പറയുന്നതും. പ്രത്യേകിച്ചും ഈയൊരു ആരോപണം ഇന്ത്യക്കാര്‍ക്കെതിരെ അല്പം കൂടുതലാണ്. അതിഥി ദേവോ ഭവയെന്നും ശുചിത്വത്തില്‍ മുന്‍പന്തിയിലെന്നും സംസ്കാരത്തെ ചൂണ്ടിക്കാണിച്ച് പറയുമെങ്കിലും പലപ്പോഴും ഇതൊന്നും പ്രായോഗികമാക്കപ്പെടുന്നില്ലെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ പരാതി. 

ഏറ്റവും ഒടുവിലായി ഒരു ട്രെയിനില്‍ കസേരയിലും ഫുഡ് ട്രേയിലുമായി കാല്‍ കയറ്റിയിരിക്കുന്ന ഒരു യുവതിയുടെ ചിത്രമാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ രൂപ വിമർശനം വിളിച്ച് വരുത്തിയത്. ആളുകൾക്ക് പൌരബോധത്തിന്‍റെ കുറവ് കൂടുതലാണെന്ന് ചിത്രം പങ്കുവച്ച് കൊണ്ട് എഴുതി. ഇന്ത്യയില്‍ അടിസ്ഥാന പൌരബോധത്തിന്‍റെ അഭാവം ഒരു പ്രാദേശിക പ്രശ്നമോ ഒരു വര്‍ഗ്ഗ പ്രശ്നമോ അല്ല. അത് വെറുമൊരു ഇന്ത്യന്‍ പ്രശ്നം മാത്രമാണ്.’ ചിത്രം പങ്കുവച്ച് കൊണ്ട് രാവി എന്ന എക്സ് ഹാന്‍റിലില്‍ നിന്നും എഴുതി. 

Watch Video: എയർപോർട്ടിൽ വച്ച് തർക്കത്തിനിടെ വിവസ്ത്രയായി യുവതി; ഇനി വിമാനം കയറാൻ മാനസികനില പരിശോധന വേണമെന്ന് സോഷ്യൽ മീഡിയ

Watch Video: ഞാന്‍ സെക്സിയായതായി തോന്നുന്നു; 9 ലക്ഷത്തിന് സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിവാഹ ബന്ധം ഉപേക്ഷിച്ച് യുവതി

ചിത്രം ഇതിനകം ഒമ്പത് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. എന്നാല്‍, ഹിന്ദി പരസ്യമുള്ള ഒരു ബാഗ് മാത്രമാണ് അതൊരു ഇന്ത്യക്കാരിയാണെന്നുള്ളതിന് ഏക തെളിവ്. ചിത്രം വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കൾ രണ്ട് തട്ടിലായി. ഒരുവിഭാഗം ഇത്രയും ഇടുങ്ങിയ സീറ്റില്‍ അല്പനേരം ഇരിക്കുമ്പോൾ തന്നെ കാലുകളില്‍ നീര് വരുമെന്നും തൊട്ടടുത്ത് ആളില്ലെങ്കില്‍ കാൽ കയറ്റിവച്ച് ഇരിക്കുന്നതില്‍ തെറ്റില്ലെന്നും എഴുതി. എന്നാൽ അതൊരു ട്രെയിനാണെന്നും സ്വകാര്യ വാഹനമല്ലെന്നുമായിരുന്നു മറുവാദം. പൊതു ഗതാഗത സംവിധാനങ്ങൾ ഏതാനും പേര്‍ക്ക് വേണ്ടി മാത്രമല്ലെന്നും അത് ഒരു പൊതുസമൂഹത്തിന് വേണ്ടിയാണെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ ചില പൊതു മര്യാദകൾ പാലിക്കാന്‍ പൊതുസമൂഹം തയ്യാറാവണമെന്നും മറ്റ് ചിലര്‍ എഴുതി. 

Read More: പാമ്പുകളുടെ മഹാസംഗമം; ഇത്തവണ 75,000 -ത്തോളം പാമ്പുകൾ നാർസിസില്‍ എത്തുമെന്ന് പ്രതീക്ഷ
 

By admin