ഒമാനിൽ പ​ർ​വ​താ​രോ​ഹ​ണത്തിനിടെ താഴേക്ക് വീണ് വിനോദസഞ്ചാരിക്ക് പരിക്കേറ്റു

മസ്കറ്റ്: ഒമാനില്‍ ഹൈ​ക്കി​ങ്ങി​നി​ടെ വീ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക്ക് പ​രി​ക്കേ​റ്റു. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ പ​ർ​വ​ത പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം ഉണ്ടായത്. അ​പ​ക​ടം ന​ട​ന്ന​ ഉടൻ തന്നെ സ്ഥ​ല​ത്തെ​ത്തി​യ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ഏ​വി​യേ​ഷ​ൻ യൂ​ണി​റ്റ് വി​നോ​ദ​സ​ഞ്ചാ​രി​യെ ഹെ​ലി​കോ​പ്റ്റ​ർ മാര്‍ഗം ഖൗ​ല ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചിരുന്നു. പ​ർ​വ​താ​രോ​ഹ​ക​ന് വേ​ണ്ട വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read Also –  ഭാ​രം കു​റക്കാനും സൗന്ദര്യം കൂട്ടാനുമുള്ളതടക്കം നിരവധി ഉൽപ്പന്നങ്ങൾ കരിമ്പട്ടികയിൽ; ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin

You missed