എയർപോർട്ടിൽ വച്ച് തർക്കത്തിനിടെ വിവസ്ത്രയായി യുവതി; ഇനി വിമാനം കയറാൻ മാനസികനില പരിശോധന വേണമെന്ന് സോഷ്യൽ മീഡിയ
യുഎസിലെ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്ൽ – ഹോളിവുഡ് ഇന്റർനാഷണൽ എയർപോർട്ടില്‍ അസാധാരണമായ ഒരു സംഭവം നടന്നു. ഒരു സ്ത്രീ സഹയാത്രകനോടുള്ള തർക്കത്തിനിടെ തന്റെ വസ്ത്രമെല്ലാം അഴിച്ച് മാറ്റി അടിവസ്ത്രത്തില്‍ നിന്ന് പ്രതിഷേധിച്ചു. സംഭവത്തിന്റെ വീഡിയോ എക്സ് ഉപയോക്താവായ കോളിന് റൂഗ് പങ്കുവച്ചപ്പോൾ സമ്മിശ്ര പ്രതികരണവുമായി സമൂഹ മാധ്യമ ഉപയോക്താക്കൾ രംഗത്തെത്തി.
‘സ്പിരിറ്റ് എയര്‍ലൈന്‍ യാത്രക്കാരി സ്വയം തകർന്ന് പോയി. ഒരു തര്‍ക്കത്തിനൊടുവിൽ അവൾ തന്റെ വസ്ത്രങ്ങളെല്ലാം ഊരിമാറ്റി. പോലീസ് വന്ന് വസ്ത്രം ധരിക്കാന്‍ ആവശ്യപ്പെടുന്നത് വരെ അവര്‍ അടിവസ്ത്രം മാത്രം ധരിച്ച് അവര്‍ ആരോടോ ഒച്ചയിട്ടുകൊണ്ടിരുന്നു. ഫോർട്ട് ലോഡർഡെയ്ൽ – ഹോളിവുഡ് ഇന്റർനാഷണൽ എയർപോർട്ടിലാണ് സംഭവം നടന്നത്.’ കോളിന് റഗ്ഗ് എക്സില്‍ എഴുതി. എന്നാല്‍ സ്ത്രീയെ എന്താണ് പ്രകോപിച്ചതെന്ന് വ്യക്തമല്ല.
Spirit Airlines passenger has a meltdown, takes her clothes off during an argument at the airport 😳✈️ pic.twitter.com/HZzCMgRMLF
— Daily Loud (@DailyLoud) April 2, 2025
Watch Video: സ്ത്രീകൾക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞ് കൊടുക്കാൻ മടിച്ച് യുവാവ്; കൂറച്ച് കൂടി മര്യാദയാവാമെന്ന് സോഷ്യൽ മീഡിയ
സ്ത്രീയുടെ അസാധാരണമായ പ്രവര്‍ത്തി സമൂഹ മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കി. ‘ഈ ആഴ്ച തന്നെ ഇത് രണ്ടാം തവണയാണ്. ആളുകൾക്ക് എന്താണ് പറ്റിയത്’ എന്നായിരുന്നു ഒരു കാഴ്ചക്കാരന് ചോദിച്ചത്. ഏതാനും ദിവസം മുമ്പ് ടെക്സാസില്‍ ഒരു സ്ത്രീ തന്റെ വസ്ത്രങ്ങൾ ഊരി മാറ്റി നഗ്നയായ ശേഷം എയര്‍പോട്ടില്‍ എത്തിയ യാത്രക്കാരെയും സെക്യൂരിറ്റി ഉദ്യോഗസ്ഥരെയും ആക്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇത്തരം പരിപാടികൾ തുടര്‍ന്നാണ് ഇനി വിമാനത്തില്‍ കയറാന്‍ മാനസിക നില പരിശോധനയും നടത്തേണ്ടിവരുമോയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്റെ ആധി.
തന്റെ പോസ്റ്റിനുള്ള ഒരു കുറിപ്പിന് മറുപടിയായി, ‘ശ്രദ്ധിക്കുന്നവര്ക്കാായി: ഈ ആഴ്ച: വിമാനത്താവളത്തിൽ തർക്കത്തിനിടെ ഒരു സ്ത്രീ വസ്ത്രം അഴിച്ചുമാറ്റി. കഴിഞ്ഞ മാസം: യുവതി വിമാനത്തിൽ വസ്ത്രം ഊരിയെറിഞ്ഞു. രണ്ട് മാസം മുമ്പ്: ആത്മാക്കൾ വിമാനത്തിലും തന്നെ പിന്തുടരുന്നെന്ന് പറഞ്ഞ് ഒരു യുവാവ് ഫ്ലൈറ്റ് അറ്റന്‍ഡന്റുമാരുമായി അടിയുണ്ടാക്കി.’ കോളിന് റൂഗ് അടുത്തിടെയുണ്ടായ സമാന സംഭവങ്ങൾ വിവരിച്ചു. വിമാനത്താവളത്തില്‍ അത്തരമൊരു സംഭവം നടന്നതായി ഫോർട്ട് ലോഡർഡെയ്ൽ – ഹോളിവുഡ് ഇന്റർനാഷണൽ എയർപോർട്ടി അധികൃതർ അറിയിച്ചു. എന്നാല്‍ വിശദാംശങ്ങൾ പങ്കുവയ്ക്കാന്‍ തയ്യാറായില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.
Watch Video: കാനഡയില്‍ വച്ച് ഇന്ത്യക്കാരന് 6,000 രൂപ ടിപ്പ് നല്കി പാകിസ്ഥാന്കാരന്; വീഡിയോ വൈറല്‍