എമ്പുരാന് 5 ലക്ഷം, ഇരട്ടിയുടെ ഇരട്ടി നേടി വീര ധീര സൂരൻ; തമിഴില്‍ ഖുറേഷി vs കാളി പോരാട്ടം, ആറാം ദിനം നേടിയത്

ലയാള സിനിമയ്ക്ക് പുത്തൻ റെക്കോർഡുകൾ സമ്മാനിച്ച് മുന്നേറുകയാണ് എമ്പുരാൻ. റിലീസ് ചെയ്ത് അഞ്ച് ദിവസത്തിൽ 200 കോടി ക്ലബ്ബിലടക്കം ഇടംനേടിയ ചിത്രം ബോക്സ് ഓഫീസ് തേരോട്ടം തുടരുകയാണ്. മലയാളത്തിന് പുറമെ ഹന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങി ഭാഷകളിൽ മാർച്ച് 27 ആയിരുന്നു എമ്പുരാൻ റിലീസ് ചെയ്തത്. അന്നേദിവസം തന്നെ തമിഴ് നാട്ടിൽ വിക്രം ചിത്രവും പ്രദർശനത്തിനെത്തി. വീര ധീര സൂരൻ ആയിരുന്നു ആ പടം. വൈകുന്നേരമാണ് സിനിമ റിലീസ് ചെയ്തതെങ്കിലും ബോക്സ് ഓഫീസിൽ മിന്നും പ്രകടനമാണ് വീര ധീര സൂരൻ കാഴ്ച വയ്ക്കുന്നത്. 

തമിഴകത്ത് മറ്റ് റിലീസുകളൊന്നും നിലവിൽ ഇല്ലാത്തതിനാൽ എമ്പുരാനും വീര ധീര സൂരനുമാണ് തമിഴ് നാട്ടിൽ മത്സരം. ഈ അവസരത്തിൽ ഇരു ചിത്രങ്ങളും ആറാം ദിനം നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ബോക്സ് ഓഫീസ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 2.4 കോടി രൂപയാണ് തമിഴിൽ നിന്നു മാത്രം നേടിയത്. ആകെ ആറാം ദിനം നേടിയത് 2.52 കോടിയും. അതേസമയം, എമ്പുരാൻ 5 ലക്ഷമാണ് ആറാം ദിനം തമിഴ് നാട്ടിൽ നിന്നും നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.  

ഇതോടെ ആറ് ദിനസത്തിൽ എമ്പുരാൻ തമിഴ്നാട്ടിൽ നിന്നും നേടിയ കളക്ഷൻ 7.2  കോടിയാണ്. ഒന്നാം ​ദിനം 2.25 കോടി നേടിയപ്പോൾ, 9 ലക്ഷം, 1.3 കോടി, 1.5 കോടി, 75 ലക്ഷം, 5 ലക്ഷം എന്നിങ്ങനെയാണ് മറ്റ് ദിവസങ്ങളിലെ സംസ്ഥാനത്തെ എമ്പുരാൻ കളക്ഷൻ. 

ലിസ്റ്റിൻ സ്റ്റീഫന്റെ ‘ബേബി ഗേളി’ന് ആരംഭം; തിരക്കഥ ബോബി-സഞ്ജയ്, സംവിധാനം അരുൺ വർമ

തമിഴ് നാട്ടിൽ 2025ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ സിനിമ ആയിരിക്കുകയാണ് വീര ധീര സൂരൻ ഇപ്പോൾ. റിലീസ് ദിനം വൈകുന്നേരമാണ് തിയറ്ററുകളിൽ എത്തിയതെങ്കിലും മികച്ച പ്രതികരണം വീര ധീര സൂരന് ലഭിക്കുന്നുണ്ട്. മേക്കിനെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. വിക്രമിന്റെ നല്ലൊരു തിരിച്ചുവരവാണിതെന്നും പ്രേക്ഷകർ ഒന്നടങ്കം പറയുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

By admin