ഈ വസ്ത്രങ്ങൾ നിങ്ങൾ വാഷിംഗ് മെഷീനിൽ ഇടാൻ പാടില്ല; കാരണം ഇതാണ്
വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ കഴുകാൻ ഇടുമ്പോൾ നമ്മൾ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. വസ്ത്രങ്ങൾ കേടുവരാതെ സൂക്ഷിക്കാൻ മാത്രമല്ല വാഷിംഗ് മെഷീനും കേടുവരാതെ സൂക്ഷിക്കേണ്ടതുണ്ട്. പലതരത്തിലുള്ള തുണിത്തരങ്ങൾ വൃത്തിയാക്കാനാണ് വാഷിംഗ് മെഷീൻ നിർമ്മിച്ചിരിക്കുന്നത്. എന്നിരുന്നാലും ചില വസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ കഴുകാൻ പാടില്ല. എല്ലാ വസ്ത്രങ്ങളുടെയും പിൻഭാഗത്തതായി കെയർ ടാഗ് ഉണ്ടായിരിക്കും. അതനുസരിച്ച് മാത്രം വസ്ത്രങ്ങൾ വൃത്തിയാക്കാൻ ശ്രദ്ധിക്കാം.
ലോലമായ തുണികൾ
സിൽക്ക്, ലേസ്, പട്ടുവസ്ത്രങ്ങൾ തുടങ്ങിയ വസ്ത്രങ്ങൾ കഴുകുമ്പോൾ പ്രത്യേകം ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. കാരണം ഇവ എളുപ്പത്തിൽ കേടുവരുന്ന തുണിത്തരങ്ങളാണ്. അതിനാൽ തന്നെ വാഷിംഗ് മെഷീൻ ഉപയോഗിച്ച് വൃത്തിയാക്കിയാൽ വസ്ത്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം. അതിനാൽ തന്നെ കൈ ഉപയോഗിച്ചോ, ഡ്രൈ ക്ലീണോ ചെയ്യാവുന്നതാണ്.
അഴുക്കുനിറഞ്ഞ വസ്ത്രങ്ങൾ
അമിതമായി അഴുക്കുള്ളതോ കറപ്പിടിച്ചതോ ആയ വസ്ത്രങ്ങൾ വാഷിംഗ് മെഷീനിലേക്ക് നേരിട്ട് ഇടരുത്. കാരണം അഴുക്കുള്ള വസ്ത്രങ്ങളിൽ നിന്നും കറകൾ മറ്റ് വസ്ത്രങ്ങളിലേക്കും പടരാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കുറഞ്ഞത് 20 മിനിട്ടോളം വെള്ളത്തിൽ മുക്കിവെച്ച് കഴുകിയതിന് ശേഷം മാത്രം വാഷിംഗ് മെഷീനിലേക്ക് വസ്ത്രം ഇടാം.
ഡ്രൈ ക്ലീനിങ് ചെയ്യേണ്ടവ
ഡ്രൈ ക്ലീനിങ് മാത്രം ചെയ്യാൻ പാടുള്ള വസ്ത്രങ്ങൾ ഒരിക്കലും വാഷിംഗ് മെഷീനിൽ ഇടാൻ പാടില്ല. ഇത് വസ്ത്രങ്ങൾ ഫെയ്ഡ് ആയിപോകാൻ കാരണമാകുന്നു. കാരണം അത്തരം വസ്ത്രങ്ങൾക്ക് വെള്ളത്തെയോ, സോപ്പ് പൊടിയേയോ പ്രതിരോധിക്കാനുള്ള ശേഷിയില്ല. അതിനാൽ തന്നെ ഡ്രൈ ക്ലീനിങ് വസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ ഇടാതിരിക്കാൻ ശ്രദ്ധിക്കാം.
ലെതർ ഐറ്റംസ്
ലെതർ കൊണ്ടുള്ള വസ്ത്രങ്ങൾ, ബാഗ് എന്നിവ വാഷിംഗ് മെഷീനിൽ ഇട്ടുകഴുകുന്നത് ഒഴിവാക്കാം. കാരണം അമിതമായ വെള്ളവും വാഷിംഗ് മെഷീന്റെ ചലനവും ലെതർ വസ്ത്രങ്ങൾ കേടുവരാൻ കാരണമാകുന്നു. ലെതറിലെ മൃദുവായ ഫിനിഷിങ്ങും, ഫ്ലെക്സിബിലിറ്റിയും, നിറവും നഷ്ടപ്പെടാനും സാധ്യതയുണ്ട്. അതിനാൽ തന്നെ ഇത്തരം വസ്ത്രങ്ങൾ വാഷിംഗ് മെഷീനിൽ ഇടരുത്.
മിക്സി എത്ര കഴുകിയിട്ടും വൃത്തിയായില്ലേ? എന്നാൽ ഇങ്ങനെ ചെയ്തോളു