30കാരി ടീച്ചറും 15കാരൻ മകനുമായുള്ള ചാറ്റ് കണ്ട് ഞെട്ടി അമ്മ; ഉടൻ പരാതി , കാര്‍ തടഞ്ഞ് പിടികൂടി യുഎസ് പൊലീസ്

വാഷിങ്ടൺ: തന്റെ കീഴിൽ പരിശീലനം നടത്തുന്ന 15 കാരനെ ലൈംഗികമായി ഉപദ്രവിച്ച കായിക അധ്യാപിക യൂഎസിൽ അറസ്റ്റിൽ.ഡൗണേഴ്‌സ് ഗ്രോവ് സൗത്ത് ഹൈസ്‌കൂളിലെ അധ്യാപികയായ ക്രിസ്റ്റീന ഫോർമെല്ലയാണ് അറസ്റ്റിലായത്. ഭര്‍ത്താവുമൊത്ത് കാറിൽ സഞ്ചരിക്കുന്നതിനിടെ ആയിരുന്നു നാടകീയമായി പൊലീസ് യുവതിയെ പിടികൂടിയത്. 

30 വയസുകാരിയായ ക്രിസ്റ്റീനയോട് പൊലീസ് എടുക്കാനുള്ളത് എടുത്ത് വരാൻ ആവശ്യപ്പെട്ടു. എന്താണ് ഇവര്‍ക്കെതിരായ കുറ്റം എന്ന് ആദ്യം പൊലീസ് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് കാര്യം പറഞ്ഞപ്പോൾ യുവതി അസ്വസ്ഥയാവുകയും ചെയ്തു. തനിക്ക് ‘ഛര്‍ദിക്കാൻ തോന്നുന്നു’ എന്നും അവര്‍ പ്രതികരിച്ചു. 15 കാരന്റെ അമ്മ അധ്യാപകനെതിരെ പരാതി നൽകിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.

പീപ്പിൾ മാഗസിൻ റിപ്പോര്‍ട്ട് പ്രകാരം,2023 ഡിസംബറിൽ ക്രിസ്റ്റീന കുട്ടിയെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് പീഡനം ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ മാസം കുട്ടിയുടെ അമ്മ അവന്റെ ഫോണിൽ കുട്ടിയും ടീച്ചറും തമ്മിൽ അയച്ച സന്ദേശങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സംഭവം പുറത്തുവരികയായിരുന്നു. ക്രിസ്റ്റീനക്കെതിരായ ആരോപണം അങ്ങേയറ്റം നിന്ദ്യമാണെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡ്യൂപേജ് കൗണ്ടി സ്റ്റേറ്റ് അറ്റോർണി റോബർട്ട് ബെർലിൻ പറഞ്ഞു.

കോടതിയിൽ, താൻ സുന്ദരിയായതിനാൽ കുട്ടി എന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ പദ്ധതിയിടുകയായിരുന്നുവെന്ന് ക്രിസ്റ്റീന വാദിക്കുന്നു.തന്റെ ഫോൺ എടുത്ത് കുട്ടി തന്നെയാണ് സന്ദേശങ്ങൾ അയച്ചതെന്നും, അത് കുട്ടി തന്നെ തന്റെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യുകയായിരുന്നു എന്നും, ഇത് ബ്ലാക്ക്മെയിൽ ചെയ്യാനായി കുട്ടി സൂക്ഷിക്കുകയായിരുന്നു എന്നും അവര്‍ വാദം ഉന്നയിക്കുന്നു.

അതേസമയം, യുവതിക്കെതിരെ ലൈംഗികാതിക്രമത്തിന് രണ്ട് കുറ്റങ്ങൾ ചുമത്തി. ഇവരോട് സ്കൂൾ പരിസരത്ത് പ്രവേശിക്കാനോ 18 വയസ്സിന് താഴെയുള്ള ആരുമായും ഇടപഴകാനോ അനുവാദമില്ലെന്ന വ്യവസ്ഥയിൽ ജാമ്യത്തിൽ വിട്ടു. ഏപ്രിൽ 14ന് ഇവര്‍ വീണ്ടും കോടതിയിൽ ഹാജരാകണം. 2017 ൽ അധ്യാപന ലൈസൻസ് നേടി. 2020 മുതൽ സ്കൂളിൽ ജോലി ചെയ്ത് വരികയും, 2021 മുതൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഫുട്ബോൾ പരിശീലകയായും  സേവനം നടത്തിയിരുന്നു.

കാത്തിരിപ്പവസാനിക്കാൻ ഇനി മണിക്കൂറുകൾ, ട്രംപിന്റെ ‘പകരച്ചുങ്കം’ ഇന്നറിയാം, മാറിമറിയുമോ ലോക സാമ്പത്തിക രം​ഗം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin