10 കോടിയല്ല, ഇനി 12 കോടി ! കയ്യിലെത്തുക 300 രൂപ മുടക്കിയാൽ; വിഷു ബമ്പർ വിപണിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ വിഷു ബമ്പർ (ബി ആർ 103) ഭാഗ്യക്കുറി ടിക്കറ്റുകൾ വിപണിയിൽ എത്തി. 12 കോടി രൂപയാണ് വിഷു ബമ്പറിന് ഒന്നാം സമ്മാനം. 300 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ആറ് സീരിസുകളിലായി വില്പനക്കെത്തിയ വിഷു ബമ്പറിൻ്റെ രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറു സീരീസുകൾക്ക് നൽകും. മൂന്ന്, നാല് സമ്മാനങ്ങളും ഇതേ പ്രകാരം യഥാക്രമം 10 ലക്ഷം, 5 ലക്ഷം എന്ന ക്രമത്തിലും ലഭിക്കും.

വിഷു ബമ്പറിൽ 5000 മുതൽ 300 രൂപയിൽ അവസാനിക്കുന്ന ചെറിയ സമ്മാനങ്ങളും ഉണ്ട്. മെയ് 28ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടക്കുക.

By admin