ഹജ്ജിന് അപേക്ഷ സമർപ്പിച്ചവര്‍ക്കായി അറിയിപ്പ്; അണ്ടർടേക്കിംഗ് ഓൺലൈനായി മാത്രം സമര്‍പ്പിക്കുക

കോഴിക്കോട്: ഈ വർഷത്തെ ഹജ്ജിന് അപേക്ഷ സമർപ്പിച്ച് വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർ, ഇനി  അവസരം ലഭിച്ചാൽ ഹജ്ജിന് പോകാൻ തയ്യാറുള്ളവർ എന്നിവർക്ക് അണ്ടർടേക്കിങ് സമർപ്പിക്കാനുള്ള അവസാന തീയതി നാളെ.  സർക്കുലർ നമ്പർ 37 പ്രകാരമുള്ള  അണ്ടർടേക്കിംഗ് നൽകാനുള്ള അവസാന തീയതി നാളെ (ഏപ്രിൽ മൂന്ന് ) അവസാനിക്കുമെന്നാണ് അറിയിപ്പ്. 

അണ്ടർടേക്കിംഗ് ഓൺലൈനായി സബ്മിറ്റ് ചെയ്തവരെ മാത്രമേ ഈ വർഷത്തെ ഹജ്ജിന് പരിഗണിക്കുകയുള്ളൂ. ഓൺലൈനായി അണ്ടർ ടേക്കിങ് നൽകുന്നതിന് ഹജ്ജ് കമ്മിറ്റി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ പിൽഗ്രിം ലോഗിനിൽ അപേക്ഷകരുടെ യൂസർ  ഐഡി.യും പാസ്‌വേർഡും ഉപയോഗിച്ചാണ് അണ്ടർടേക്കിങ് നൽകേണ്ടത്. വെബ് സൈറ്റ്: WWw.hajcommittee.gov.in.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin