സർക്കാർ ഭൂമിയിൽ പോലും വഖഫ് അവകാശവാദം ഉന്നയിക്കുന്നുവെന്ന് വഖഫ് ബിൽ അവതരിപ്പിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യം. യുപിഎ ഭരണമായിരുന്നുവെങ്കിൽ പാർലമെന്റ് വഖഫിന് നൽകുമായിരുന്നു. ആരാധനാലയങ്ങൾ നിയന്ത്രിക്കാനല്ല വഖഫ് എന്നും കിരൺ റിജിജു സഭയിൽ പറഞ്ഞു.
പരിഷ്കരിച്ച വഖഫ് ഭേദഗതി ബില്ലിന്റെ അവതരണമാണ് ലേക്സഭയിൽ നടക്കുന്നത്. ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്നും എല്ലാ സംശയങ്ങൾക്കും മറുപടി നൽകുമെന്നും കിരൺ റിജിജു പറഞ്ഞു. നുണകൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധിരിപ്പിക്കരുതെന്നും അദ്ദേഹം ലോക്സഭയിൽ വ്യക്തമാക്കി. പ്രതിപക്ഷം പറഞ്ഞത് അനുസരിച്ചാണ് ബിൽ ജെപിസിക്ക് വിട്ടത്. ജെപിസി നിർദേശങ്ങൾ അനുസരിച്ചുള്ള ഭേദഗതി വരുത്തിയാണ് ബിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബില്ലിനെ എതിർത്ത് സഭയിൽ കെ.സി. വേണുഗോപാൽ എംപി സംസാരിച്ചു. നിയമം അടിച്ചേൽപ്പിക്കുകയാണെന്നും ഭേദഗതികളിലെ എതിർപ്പ് അറിയിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കണമെന്നും വേണുഗോപാൽ പറഞ്ഞു. ക്രമപ്രശ്നം ഉന്നയിച്ച് എൻ.കെ. പ്രേമചന്ദ്രനും സഭയിൽ സംസാരിച്ചു. യഥാർഥ ബില്ലിൽ‌ ചർച്ച നടന്നിട്ടില്ലെന്ന പ്രേമചന്ദ്രന്റെ വാദം തള്ളിയാണ് അമിത് ഷാ സംസാരിച്ചത്. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ബിൽ അവതരിപ്പിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ ബഹളത്തിനിടെയാണ് സഭയിൽ ബിൽ അവതരണം പുരോഗമിക്കുന്നത്. സ്പീക്കർ പലപ്പോഴും ഇടപെട്ട് പ്രതിപക്ഷത്തെ താക്കീത് ചെയ്തു.
 https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *