രണ്ട് പേര്‍ കൂടുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ സാധാരണമാണ്. എന്നാല്‍ അതിനെ എങ്ങനെ മറികടക്കാമെന്നതാണ് ഒരു കുടുംബ ബന്ധത്തിന്‍റെ കെട്ടുറപ്പ്. പരസ്പരം തർക്കിച്ച് കൊണ്ട് ഒരു കാര്യത്തിലും ഒരു തീരുമാനത്തിലെത്താന്‍ നമ്മുക്ക് കഴിയില്ല. എന്നാല്‍, പരസ്പരം ഒരു ധാരണ നിങ്ങൾക്കിടയിലുണ്ടെങ്കില്‍ അത്തരം അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞ് തീര്‍ക്കാന്‍ പെട്ടെന്ന് തന്നെ കഴിയും. എന്നാല്‍, നടുക്കടലില്‍ കയാക്കിംഗ് നിര്‍ത്തി ഭാര്യയോട് തന്‍റെ ആവശ്യങ്ങൾ അംഗീകരിക്കാന്‍ ആവശ്യപ്പെട്ടാല്‍? അതെ അത്തരമൊരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു. അതിമനോഹരമായ ചക്രവാള ദൃശ്യം മുന്നിലുള്ളപ്പോഴാണ് അത് ആസ്വദിക്കുന്നതിന് പകരം ഭാര്യയോട് തന്‍റെ ആവശ്യങ്ങൾ അംഗീകരിക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെടുന്നത്. അതിനായി അയാൾ തെരഞ്ഞെടുത്തതാകട്ടെ നടുക്കടലും.
ആരുഷി ത്രിവേദിയാണ് തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവച്ചത്. ‘അത് നീക്കാൻ എനിക്ക് ക്ഷമ ചോദിക്കേണ്ടിവന്നു, കാരണം ഞാൻ എത്ര ശ്രമിച്ചാലും, കാർത്തിക് സഹായിച്ചില്ലെങ്കിൽ ഈ വിഡ്ഢിയായ കയാക്ക് അനങ്ങില്ല. പ്രോ ടിപ്പ് ഗേൾസ്: ചുറ്റും ലൈഫ് ഗാർഡുമാരില്ലാത്ത രണ്ട് വ്യക്തികൾക്കുള്ള കയാക്കിൽ നിങ്ങൾ കടലിന്‍റെ നടുവിൽ ആയിരിക്കുമ്പോൾ ക്ഷമ ചോദിക്കുക, പ്രത്യേകിച്ചും വലിയ ജലപ്രവാഹങ്ങളുമായി നിങ്ങൾ ഏതാണ്ട് മുങ്ങിത്താഴുന്ന അനുഭവത്തിലൂടെ കടന്നുപോയതിന് ശേഷം,’ ആരുഷി വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി.
Watch Video: ‘അവർക്ക് വേണ്ടി ബോളിവുഡ് റെഡിയാണ്’; കനേഡിയൻ ടീച്ചറുടെ പഞ്ചാബി നൃത്തം കണ്ട് സോഷ്യൽ മീഡിയ
വീഡിയോയില്‍ അതിമനോഹരമായ ചക്രവാളം കാണാം. ദൂരെയായി കരയും കടലില്‍ അത്യാവശ്യം തിരമാലയുണ്ട്. അതിനിടെ ഒരു കയാക്കില്‍ ഭാര്യയും ഭർത്താവും ഇരിക്കുന്നു. ഭര്‍ത്താവിന്‍റെ പ്രവർത്തിയില്‍ അസ്വസ്ഥയാകുന്നതിന് പകരം ഭാര്യ ഇത് ആസ്വദിക്കുന്നതും കാണാം. വീഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകൾ കണ്ടു കഴിഞ്ഞു. ചില കാര്യങ്ങൾ അംഗീകരിപ്പിക്കാന്‍ പറ്റിയ മാര്‍ഗ്ഗം എന്നായിരുന്നു ചില കാഴ്ചക്കാര്‍ എഴുതിയത്. നടുക്കടലില്‍ വച്ച് ഇത്തരമൊരു കാര്യ എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. അവര്‍ തങ്ങളുടെ ആവശ്യങ്ങളുന്നയിക്കുമ്പോൾ കയാക്ക് ഒഴുകിപോയില്ലെന്നുള്ളത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നായിരുന്നു മറ്റൊരു കുറിപ്പ്.
Watch Video: ആകാശം മുട്ടെയുയർന്ന് തീജ്വാല; മലേഷ്യയില്‍ പെട്രോനാസ് ഗ്യാസ് പൈപ്പ് ലൈനിൽ വന്‍ തീപിടിത്തം, വീഡിയോ