സാറ ടെന്‍ഡ‍ുല്‍ക്കറും ക്രിക്കറ്റിലേക്ക്; ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ മുംബൈ ടീമിന്‍റെ ഉടമയായി

മുംബൈ: ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ (GEPL) മുംബൈ ഫ്രാഞ്ചൈസി സ്വന്തമാക്കി സാറ ടെന്‍ഡ‍ുല്‍ക്കര്‍. ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകളാണ് സാറ ടെന്‍ഡുല്‍ക്കര്‍. ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്‍റെ രണ്ടാം സീസണാണ് വരാനിരിക്കുന്നത്. 

ലോകത്തെ ഏറ്റവും വലിയ ഇ-ക്രിക്കറ്റ് എന്‍റര്‍ടെയ്‌ന്‍മെന്‍റ് ലീഗാണ് ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് അഥവാ ജിഇപിഎല്‍. 300 ദശലക്ഷം ലൈഫ്‌ടൈം ഡൗണ്‍ലോഡുകള്‍ ജിഇപിഎല്‍ നേടി. പ്രഥമ സീസണില്‍ രണ്ട് ലക്ഷമായിരുന്നു താരങ്ങളുടെ രജിസ്ട്രേഷന്‍ എങ്കില്‍ രണ്ടാം സീസണ്‍ ആയപ്പോഴേക്ക് അത് ഒമ്പത് ലക്ഷം കടന്നു. 

ഗ്ലോബല്‍ ഇ-ക്രിക്കറ്റ് പ്രീമിയര്‍ ലീഗില്‍ മുംബൈ ടീമിനെ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സാറ ടെന്‍ഡുല്‍ക്കര്‍ പറ‍ഞ്ഞു. ‘ക്രിക്കറ്റ് ഞങ്ങളുടെ കുടുംബത്തിന്‍റെ അഭിഭാജ്യ ഘടകമാണ്. ഇ-സ്പോര്‍ട്‌സിന്‍റെ സാധ്യതകള്‍ തേടുന്നത് എനിക്ക് ആവേശം പകരുന്നു. ജിഇപിഎല്‍ ടൂര്‍ണമെന്‍റില്‍ മുംബൈ ടീമിനെ സ്വന്തമാക്കാന്‍ കഴിയുന്നത് സ്വപ്ന സാക്ഷാത്ക്കാരമാണ്’ എന്നും സാറ കൂട്ടിച്ചേര്‍ത്തു. 

Read more:ജസ്പ്രീത് ബുമ്ര എപ്പോള്‍ മുംബൈ ഇന്ത്യന്‍സിനായി കളത്തിലിറങ്ങും; പരിക്കേറ്റ മറ്റുള്ളവരുടെയും അപ്‌ഡേറ്റ് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin