സല്‍മാൻ ഖാന്റെ സികന്ദര്‍ വിദേശത്ത് എത്ര നേടി?, കണക്കുകള്‍

സല്‍മാൻ ഖാൻ നായകനായി വന്ന ചിത്രമാണ് സികന്ദര്‍. എ ആര്‍ മുരുഗദോസ്സാണ് സംവിധാനം. സല്‍മാൻ ഖാന്റെ സികന്ദര്‍ 123 കോടി രൂപ ആഗോളതലത്തില്‍ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് നിന്ന് മാത്രം നേടിയ കളക്ഷനും ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് പുറത്തുവിട്ടതും നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

വിദേശത്ത് നിന്ന് മാത്രം 35 കോടി രൂപയാണ് സികന്ദര്‍ നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അത്ര മികച്ച പ്രതികരണമല്ല ചിത്രത്തിന് തിയറ്റുകളില്‍ നിന്ന് ലഭിക്കുന്നത് എന്നും റിപ്പോര്‍ട്ടും. കാലഹരണപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്‍റേതെന്നും അതിനാല്‍ത്തന്നെ തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കുന്ന ചിത്രമാണ് ഇതെന്നും വെങ്കി റിവ്യൂസ് എന്ന ​ഹാന്‍ഡില്‍ കുറിച്ചു. ജീവനില്ലാത്ത കഥയുള്ള, എന്‍​ഗേജ് ചെയ്യിക്കാത്ത, ഡള്‍ ആക്ഷന്‍ ഡ്രാമ എന്നാണ് ലെറ്റ്സ് സിനിമ എന്ന ​ഹാന്‍ഡില്‍ കുറിച്ചിരിക്കുന്നത്.

ടൈഗര്‍ 3യാണ് സല്‍മാൻ ഖാൻ ചിത്രമായി മുമ്പ് പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ 39.5 കോടി ഇന്ത്യയില്‍ മാത്രം നേടി.

ലോകകപ്പ് നടക്കുമ്പോഴായിരുന്നു ടൈഗര്‍ 3 സിനിമ പ്രദര്‍ശനത്തിന് എത്തിയത്. എങ്കിലും സല്‍മാൻ ഖാൻ നായകനായ ചിത്രം തളര്‍ന്നില്ല എന്ന് തെളിയിക്കുന്നതാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ തെളിയിക്കുന്നത്. സല്‍മാൻ ഖാന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറാൻ മനീഷ് ശര്‍മ സംവിധാനം ചെയ്‍ത ടൈഗര്‍ 3ക്കും സാധിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിര്‍മിച്ചത് യാഷ് രാജ് ഫിലിംസ് ആണ്.

Read More: വ്ളോഗിംഗ് എളുപ്പമുള്ള പണിയല്ല’; വരുമാനം ചോദിക്കുന്നത് ഇഷ്ടമല്ല ആലീസ് ക്രിസ്റ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin