ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ആലീസ് ക്രിസ്റ്റി. ജനപ്രീതിയാർജിച്ച നിരവധി സീരിയലുകളിലെയും പിന്നീട് സ്റ്റാർ മാജിക് ഷോയിലൂടെയും ആലീസ് ശ്രദ്ധ നേടിയിട്ടുണ്ട്. യൂട്യൂബ് ചാനലുമായും സജീവമാണ് താരം. സോഷ്യൽ മീഡിയയിലൂടെയും ആലീസ് തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹത്തിന് മുന്‍പായി ആലീസ് തുടങ്ങിയ യൂട്യൂബ് ചാനലിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. എങ്ങനെയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത് എന്നതിനെക്കുറിച്ചും ഇതേക്കുറിച്ച് പലരുടെയും ചോദ്യങ്ങളെക്കുറിച്ചും മറുപടി നൽകുകയാണ് താരം ഇപ്പോള്‍.
”കല്യാണത്തിന്റെ സമയത്താണ് ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. എന്തോ ധൈര്യത്തില്‍ തുടങ്ങി. ദൈവത്തിന്റെ വലിയൊരു അനുഗ്രഹമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്. ദൈവമേ അന്‍പതിനായും വ്യൂസ് വേണേ എന്നായിരുന്നു ആദ്യം എന്റെ പ്രാര്‍ത്ഥന. എന്നാൽ നാലഞ്ച് മണിക്കൂറിനകം ആ വീഡിയോ അഞ്ച് ലക്ഷം പേരാണ് കണ്ടത്. അടുത്ത ദിവസം വ്യൂ ഒരു മില്യണ്‍ ആകുകയും ചെയ്തു. സേവ് ദ ഡേറ്റ് വീഡിയോ ആയിരുന്നു ആദ്യം പോസ്റ്റ് ചെയ്‍തത്.
കല്യാണം മുഴുവനായും ചാനലില്‍ കണ്ടന്റാക്കി. എല്ലാ വീഡിയോയും അതാത് സമയത്ത് തന്നെ പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ആദ്യ വീഡിയോയിലൂടെ തന്നെ വീണ്ടും ചെയ്യാനുള്ള എനര്‍ജി കിട്ടിയിരുന്നു. ഒന്‍പത് മാസം എല്ലാത്തിനും ആളുകളുണ്ടായിരുന്നു. എല്ലാം ചെയ്‍ത് തരുമായിരുന്നു. അത് കഴിഞ്ഞ് രണ്ടര മാസം ശരിക്കും ഞാന്‍ നല്ല ആയിരുന്നു. അത്രയേറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഷൂട്ടിനിടയിലെ ബ്രേക്കില്‍ ഞാന്‍ വീഡിയോ എഡിറ്റ് ചെയ്യുമായിരുന്നു. ഇപ്പോൾ എല്ലാം പറ്റാതായി വന്നപ്പോളാണ് ആളെ വെച്ചത്”, ആലീസ് ക്രിസ്റ്റി പുതിയ വ്ളോഗിൽ പറയുന്നു.
”പലരും വിചാരിക്കുന്നതു പോലെ വെറുതെ വീഡിയോ ഇട്ടാൽ പൈസ കിട്ടുകയൊന്നുമില്ല. ഇപ്പോള്‍ വല്ലപ്പോഴുമാണ് ഒരു മില്യണ്‍ വ്യൂസ് കിട്ടുന്നത്. വീഡിയോ ചെയ്യുന്നത് അത്ര എളുപ്പമുള്ള പണിയല്ല. എത്രയാണ് വരുമാനം എന്ന് ആരും ചോദിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. നിങ്ങളൊരു ജോലിക്ക് പോവുമ്പോള്‍ എത്രയാണ് ശമ്പളം എന്ന് ആളുകള്‍ ചോദിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ, ഇല്ലല്ലോ അതുപോലെ തന്നെയാണ് എനിക്കും”, ആലീസ് ക്രിസ്റ്റി കൂട്ടിച്ചേർത്തു.
Read More: എമ്പുരാൻ: മുഖ്യമന്ത്രിയോട് ഹരീഷ് പേരടി- ‘സര്‍വകക്ഷി യോഗം വിളിക്കണം’