വെറൈറ്റി പലഹാരം വേണോ? മുട്ട പൊട്ടിത്തെറിച്ചത് തയ്യാറാക്കാം; റെസിപ്പി

വെറൈറ്റി പലഹാരം വേണോ? മുട്ട പൊട്ടിത്തെറിച്ചത് തയ്യാറാക്കാം; റെസിപ്പി

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വെറൈറ്റി പലഹാരം വേണോ? മുട്ട പൊട്ടിത്തെറിച്ചത് തയ്യാറാക്കാം; റെസിപ്പി

 

മുട്ട കഴിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍ മുട്ട കൊണ്ടൊരു വെറൈറ്റി വിഭവം തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

മുട്ട -5 എണ്ണം 
ബ്രെഡ് -5 പീസ് 
എണ്ണ -1/2 ലിറ്റർ 
സവാള -4 എണ്ണം 
തക്കാളി -2 എണ്ണം 
മുളക് പൊടി-2 സ്പൂൺ 
മഞ്ഞൾ പൊടി -1 സ്പൂൺ 
ഗരം മസാല -1 സ്പൂൺ 
ഉപ്പ് -1 സ്പൂൺ

തയ്യാറാക്കുന്ന വിധം  

ആദ്യം മസാല തയ്യാറാക്കാനായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം അതിലേക്ക് സവാളയും തക്കാളിയും മുളകുപൊടിയും മഞ്ഞൾപൊടിയും ഗരം മസാലയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് വഴറ്റുക. ശേഷം ഇതിലേയ്ക്ക് ആവശ്യത്തിന് മുട്ട പുഴുങ്ങിയത് കൈകൊണ്ട് പൊടിച്ച്  ചേർത്തുകൊടുത്ത് നന്നായിട്ട് കട്ടിയിലാക്കി വയ്ക്കുക. ഇനി  ആവിയിൽ വേവിച്ചെടുത്ത ബ്രെഡിനെ ഒരു ഗ്ലാസ് കൊണ്ട് വട്ടത്തിൽ മുറിച്ചെടുക്കുക. ശേഷം ഇതിനുള്ളിലായി മസാല വെച്ചുകൊടുത്തതിന് ശേഷം മുകളില്‍ മറ്റൊരു ബ്രഡും കൂടി വച്ചു കൊടുത്തതിനുശേഷം നന്നായി പ്രസ് ചെയ്തെടുക്കുക. ഇനി ഇതിന് മുകളില്‍ മുട്ട നന്നായിട്ട് ഒന്ന് ബ്രഷ് ചെയ്തു കൊടുത്തതിനു ശേഷം ഒന്ന് ബ്രെഡ് ക്രോസിൽ മുക്കിയെടുക്കുക. അതിനുശേഷം സമൂസ ഷീറ്റ് ഒന്ന് നീളത്തിൽ ചെറുതായിട്ട് കട്ട് ചെയ്തെടുത്തതിലേക്ക് ഇതൊന്ന് പ്രസ് ചെയ്തതിനുശേഷം എണ്ണയിലേയ്ക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്. 

Also read: കൊതിപ്പിക്കും രുചിയില്‍ ചെമ്മീൻ ബിരിയാണി തയ്യാറാക്കാം; റെസിപ്പി

By admin