വെറും മൂന്ന് കോടിക്ക് എടുത്ത പടം, തീയറ്ററില്‍ വന്‍ വിജയം, ചൂടന്‍ രംഗങ്ങള്‍ ഇന്നും വൈറല്‍: വീണ്ടും എത്തുന്നു!
കൊച്ചി: ഭൂരിഭാഗം ആളുകളും ഇഷ്ടപ്പെടുന്ന ഒരു വിഭാഗമാണ് റൊമാന്റിക് കോമഡികൾ. ചിലപ്പോള്‍ വലിയ താരങ്ങളോ വലിയ ബജറ്റുകളോ ഇല്ലാതെ ഇത്തരം ചിത്രങ്ങള്‍ ബോക്സോഫീസില്‍ വിജയം നേടും. 2015 ൽ പുറത്തിറങ്ങിയ ഇത്തരത്തില്‍ ഒരു ചിത്രം വൻ വിജയമായി മാറിയിരുന്നു. ഗുൽഷൻ ദേവയ്യയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം അന്ന് വെറും 3 കോടി രൂപയ്ക്ക് നിർമ്മിച്ചതാണ് ഈ ചിത്രം 11 കോടി രൂപ നേടി.
ഹണ്ടര്‍ (Hunterrr) എന്ന ചിത്രമാണ് ഇത്. ബോളിവുഡിലെ നവതരംഗ ചിത്രങ്ങളില്‍ ഒന്നായി വന്ന ചിത്രം ഒരു മിഡില്‍ ക്ലാസ് കാസിനോവ കഥയാണ് പറഞ്ഞത്. ഇതിലെ പല ചൂടന്‍ രംഗങ്ങളും ഇപ്പോഴും വൈറലാണ്. ഇപ്പോള്‍ ചിത്രത്തിന്‍റെ പത്താം വാര്‍ഷികത്തില്‍ റീ റിലീസ് ചെയ്യുകയാണ് ചിത്രം.
ഹർഷവർദ്ധൻ കുൽക്കർണി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഗുൽഷൻ ദേവയ്യയ്ക്കൊപ്പം രാധിക ആപ്‌തെ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ഒരു റൊമാന്‍റിക് ചിത്രം എന്നതിനപ്പുറം ഒരു അഡള്‍ട്ട് കോമഡി ചിത്രം എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഈ ചിത്രം.
റീ റിലീസ് സംബന്ധിച്ച് ചിത്രത്തിലെ നായകന്‍ ഗുൽഷൻ ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട് “2015 മുതൽ സിനിമാപ്രേമികളിൽ നിന്ന് ഹണ്ടറിന് ധാരാളം സ്നേഹം ലഭിച്ചു. ഒരിക്കൽക്കൂടി, ആളുകൾക്ക് പ്രിയപ്പെട്ട ഒരു സിനിമ കാണാൻ സിനിമയിൽ പോകാൻ അവസരം ലഭിക്കുന്നു. ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക് പത്താം വാർഷികത്തില്‍ ആശംസകൾ അറിയിക്കുന്നു. ഞാമും തീയറ്ററില്‍ സിനിമ കാണും ” അദ്ദേഹം ഒരു പ്രസ്താവനയിൽ പറഞ്ഞു.
തന്റെ കരിയറിലെ ഏറ്റവും രസകരമായ ചിത്രങ്ങളിൽ ഒന്നായിരുന്നു ഹണ്ടറിനെ രാധിക ആപ്തേ വിശേഷിപ്പിച്ചത്. “എന്റെ അടുക്കൽ തിരക്കഥ എത്തിയപ്പോൾ, ഈ സിനിമ ചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചതാണ്. വർഷങ്ങൾക്ക് ശേഷം ഇത് വീണ്ടും റിലീസ് ചെയ്യുന്നത് നല്ല തീരുമാനമാണ്. ചിത്രം കള്‍ട്ട് പദവി നേടി, വീണ്ടും തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിൽ എനിക്ക് സന്തോഷമുണ്ട്.” രാധിക അപ്തേ പറഞ്ഞു.
ടെയ്‌ലർ മെയ്ഡ് ഫിലിംസ്, ഫാന്‍റം, ഷെമറൂ എന്നിവർ സംയുക്തമായാണ് ഹണ്ടര്‍ നിർമ്മിച്ചത്. ഹണ്ടർ ഏപ്രിൽ 4 ന് പിവിആർ ഇനോക്സിൽ വീണ്ടും റിലീസ് ചെയ്യും.
മലൈക അറോറയുടെ പുതിയ കാമുകന്‍ സംഗക്കാരയോ?: ഗോസിപ്പിന് ഫുള്‍സ്റ്റോപ്പിട്ട്, പ്രതികരണം !