‘വഖഫ് ഭേദ​ഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം’: കെ. രാധാകൃഷ്ണൻ എം. പി

ദില്ലി: വഖഫ് ഭേദ​ഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമമെന്ന് കെ രാധാകൃഷ്ണൻ എംപി. മുസ്ലീം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. ബിൽ ന്യൂനപക്ഷ വിരുദ്ധമായത് കൊണ്ട് സിപിഎം എതിർക്കുന്നുവെന്നും എംപി പറഞ്ഞു. ആത്മാർത്ഥതയുണ്ടെങ്കിൽ കുട്ടികൾക്കുള്ള ന്യൂനപക്ഷ സ്കോളർഷിപ്പ് പുനസ്ഥാപിക്കണം. മതപരമായ കാര്യങ്ങളിൽ സർക്കാർ അതിക്രമിച്ചു കയറുന്നതിൻ്റെ അപകടം ഈ ബില്ലിനുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി. കെ രാധാകൃഷ്ണൻ സംസാരിക്കുമ്പോൾ ഭരണപക്ഷം പ്രതിഷേധമുയർത്തി. ബിൽ പാസാകുന്നതോടെ കേരളം പാസ്സാക്കിയ പ്രമേയം അറബിക്കടലിൽ പതിക്കുമെന്ന് സുരേഷ് ​ഗോപി എംപി പറഞ്ഞു. 

വഖഫ് ഭേദ​ഗതി ബിൽ വിഭജന ശ്രമമെന്നാണ് കോൺ​ഗ്രസ് എംപി കെ സി വേണു​ഗോപാലിന്റെ പ്രതികരണം. രാഷ്ട്രീയ നേട്ടത്തിന് മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിക്കലാണ് ബില്ലിന്റെ അജണ്ട. ന്യൂനപക്ഷത്തിന് എതിരല്ല ബില്ലെന്ന് കിരൺ റിജിജു പറയുന്നത് കുറ്റബോധം കാരണമാണ്. മുനമ്പത്തെ ജനതയെ പൂർണമായി പിന്തുണക്കുന്നുവെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. 

By admin