ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പ് സൗദിയിൽ, പ്രതിദിനം 15,000ത്തിലധികം പേർക്ക് സേവനം

മക്ക: ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പ് സൗദി അറേബ്യയിൽ സജ്ജമായി. മക്കയിലെ ക്ലോക്ക് സെന്ററിലാണ് ഹജ്ജ്, ഉംറ തീർത്ഥാടകർക്കായി ഏറ്റവും വലിയ ബാർബർ ഷോപ്പ് പ്രവർത്തനം ആരംഭിച്ചത്. ഏറ്റവും വേ​ഗത്തിലും എളുപ്പത്തിലും തലമുടി നീക്കം ചെയ്യുന്നതിനായി അന്താരാഷ്ട്ര നിലവാരത്തിലാണ് ബാർബർ ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ​

ഗ്രാൻഡ് മോസ്കിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ തീർത്ഥാടകർക്കുള്ള സേവന നിലവാരം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സെൻട്രൽ ബാർബർ ഷോപ്പ് സോൺ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാ​ഗമായാണ് ഇത്. ഇവിടെ 170 കസേരകളാണുള്ളത്. പ്രതിദിനം 15,000ത്തിലധികം തീർത്ഥാടകർക്ക് സേവനം നൽകാൻ കഴിയും. ഓരോ സേവനത്തിനും വെറും മൂന്നു മിനിറ്റ് സമയം മാത്രമാണ് എടുക്കുന്നത്.   

ഹജ്ജ്, ഉംറ കർമങ്ങളുടെ ഭാ​ഗമായി തലമുടി നീക്കം ചെയ്യുന്നതിന് നിരവധി പേരാണ് ഹറമിൽ എത്തുന്നത്. ഈ വർഷത്തെ തീർത്ഥാടകരുടെ തിരക്കാണ് മക്കയെ ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ്പ് വിപണിയായി മാറ്റിയിരിക്കുന്നത്. ഹറമിന് ചുറ്റും നിരവധി ബാർബർ ഷോപ്പുകളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലെ ജീവനക്കാരിൽ ഭൂരിഭാ​ഗവും എഷ്യൻ വംശജരാണ് എന്നത് ഒരു പ്രത്യേകതയാണ്. അറബ് ജീവനക്കാർ പത്ത് ശതമാനത്തിലും താഴെയാണ്.  

read more: കണ്ണൂരിൽ നിന്നും മസ്കത്തിലേക്ക് നേരിട്ട് പറക്കാം, വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡി‍​ഗോ എയർലൈൻസ്
 

By admin