റീ എഡിറ്റിംഗ് കഴിഞ്ഞ എമ്പുരാന്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങി: ബുക്കിംഗിനെ ബാധിച്ചോ? തീയറ്ററുകാര്‍ പറയുന്നത്

കൊച്ചി: എമ്പുരാൻ റീ എഡിറ്റ് ചെയ്ത പതിപ്പിന്‍റെ പ്രദർശനം സംസ്ഥാനത്ത് പല തിയേറ്ററുകളിലും ആരംഭിച്ചു. കൊച്ചിയിലടക്കം ചില തിയേറ്ററുകളിൽ സിനിമയുടെ ഡൗൺലോഡിങ്  അവസാന ഘട്ടത്തിലാണ്.  24 മാറ്റങ്ങളുമായി എത്തിയ ചിത്രം 2.08 മിനിറ്റ് കുറഞ്ഞിട്ടുണ്ട്. ചിത്രത്തിത്തിന്റെ ഓൺലൈൻ ബുക്കിങ്ങിൽ നേരിയ കുറവ് കാണുന്നുണ്ടെങ്കിലും റീ എഡിറ്റിംഗ് ബാധിച്ചിട്ടില്ലെന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത്. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച നടക്കുന്നത് മോഹന്‍ലാല്‍ നായകനായ പൃഥ്വിരാജ് ചിത്രം എമ്പുരാനെക്കുറിച്ചാണ്. ചിത്രത്തിന്‍റെ ഉള്ളടക്കത്തില്‍ വിമര്‍ശനവുമായി സംഘപരിവാര്‍ സംഘടനകള്‍ എത്തിയതിന് പിന്നാലെ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ തന്നെ സെന്‍സര്‍ ബോര്‍ഡിനെ സമീപിക്കുകയായിരുന്നു. 

27-ാം തീയതി തിയറ്ററുകളില്‍ എത്തിയ എമ്പുരാന്‍റെ ഒറിജിനല്‍ പതിപ്പിന് 17 ഇടത്താണ് വെട്ട്. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബജ്‍റംഗി എന്നത് മാറ്റി ബല്‍രാജ് എന്നാക്കി. 18 ഇടങ്ങളിൽ പേര് മാറ്റി ഡബ്ബ് ചെയ്തു. സ്ത്രീകളെ ബലാൽസംഗം ചെയ്യുന്ന ദൃശ്യങ്ങൾ ഒഴിവാക്കി. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച ചില ദൃശ്യങ്ങൾ മാറ്റി. എൻഐഎ ലോഗോ കാണിക്കില്ല. വില്ലൻ കഥാപാത്രം കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിളിക്കുന്നതായുള്ള സീനും ഒഴിവാക്കി.

എമ്പുരാന്‍ റീ എഡിറ്റഡ് പതിപ്പ് ഇറക്കുന്നതിൽ തുടരുന്നത് അസാധാരണ നീക്കങ്ങളാണ്. അവധി ദിവസങ്ങൾ കഴിഞ്ഞ് ചൊവ്വാഴ്ചയോടെ സിനിമയിൽ തിരുത്തൽ വരുത്താനായിരുന്നു ആദ്യ ധാരണ. എന്നാൽ പല ഭാഗങ്ങളിൽ നിന്നും റീജിയണൽ സെൻസര്‍ ബോർഡിനും ശക്തമായ സമ്മർദ്ദം ഉണ്ടായെന്നാണ് സൂചന. ഇതേത്തുടര്‍ന്ന് അവധി ദിവസമായ ഞാവറാഴ്ച തന്നെ റീ സെന്‍സറിംഗ് ജോലികൾ പൂർത്തിയാക്കുകയായിരുന്നു. 

സിനിമ സെൻസറിംഗ് നടത്തിയ റീജിയണൽ ഓഫീസർക്കും സെൻസറിംഗ് അംഗങ്ങൾക്കും എതിരെ നടപടിക്ക് സാധ്യത ഉണ്ട്. നടപടി വേണമെന്ന് സംഘപരിവാർ ആവശ്യം ഉന്നയിക്കുന്നുണ്ട്. റി എഡിറ്റഡ് പതിപ്പിന് മുമ്പ് ചിത്രം കാണാനുള്ള ജനത്തിരക്ക് ഇന്നും തുടരുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സാംസ്കാരിക മന്ത്രി സജി ചെറിയാനും ഇന്ന് ചിത്രം കാണാനെത്തിയിരുന്നു.

‘മികവുണ്ട്, പക്ഷേ…’; ‘എമ്പുരാന്‍’ വെറുപ്പ് പ്രൊമോട്ട് ചെയ്യുന്ന സിനിമയെന്ന് സണ്ണി ജോസഫ്

’26 വര്‍ഷങ്ങള്‍ സ്റ്റീഫന്‍ എവിടെയായിരുന്നു’? ആ മുഖം അവതരിപ്പിച്ച് ‘എമ്പുരാന്‍’ ടീം

By admin