യുവാവിന്റ നീക്കങ്ങളിൽ സംശയം, വിശദമായി ചോദ്യം ചെയ്തു; മുംബൈ വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്തിയ മലയാളി പിടിയിൽ

മുംബൈ: ബാങ്കോക്കില്‍ നിന്നും മുംബൈ വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്തിയ മലയാളി പിടിയില്‍. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും അന്താരാഷ്ട്ര വിപണിയില്‍ മൂന്ന് കോടി രൂപ വിലയുള്ള മൂന്ന് കിലോ കഞ്ചാവ് പിടികൂടി. കസ്റ്റംസ് വകുപ്പിന്റെ എയർ ഇന്റലിജൻസ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിലെത്തിയ യുവാവിന്റ നീക്കങ്ങളില്‍ സംശയം തോന്നിയതോടെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് തന്റെ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന് അയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഷരീഫിന്‍റെ പിന്നിലുള്ള കണ്ണികളെ കണ്ടെത്താന്‍ മഹാരാഷ്ട്ര പോലീസ് അന്വേഷണം തുടങ്ങി.

Also Read:  ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്; യുവതി അടക്കം 2 പേർ പിടിയിൽ, സിനിമ മേഖലയിലുള്ളവർക്ക് ലഹരി നൽകാറുണ്ടെന്ന് മൊഴി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin