മലപ്പുറം: പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും തിരയും ഒപ്പം കഞ്ചാവും കണ്ടെടുത്ത് പൊലീസ്. മലപ്പുറം ജില്ലയിലെ വെട്ടത്തൂരിലെ ഒരു പച്ചക്കറി കടയിലാണ് സംഭവം. വെട്ടത്തൂര്‍ ജംഗ്ഷന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു പച്ചക്കറി കടയിലാണ് പൊലീസ് പരിശോധന നടത്തിയത്. ഒന്നര കിലോഗ്രാം കഞ്ചാവും രണ്ട് തോക്കുകളും പ്ലാസ്റ്റിക് കവറിലാക്കിയ നിലയില്‍ തിരകളുമാണ് പൊലീസ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മണ്ണാര്‍മ്മല സ്വദേശിയും കടയുടമയുമായ ഷറഫുദ്ദീന്‍ എന്നയാളാണ് പൊലീസിന്റെ പിടിയിലുള്ളത്. രണ്ട് തോക്കുകളില്‍ ഒന്ന് കടയുടെ ഉള്ളില്‍ നിന്നും മറ്റൊന്ന് ഷറഫുദ്ദീന്റെ വാഹനത്തിന് ഉള്ളില്‍ നിന്നുമാണ് പൊലീസ് സംഘം കണ്ടെടുത്തത്.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് മേലാറ്റൂര്‍ പൊലിസ് കടയില്‍ പരിശോധന നടത്തിയത്. നാര്‍ക്കോട്ടിക് സെല്ലിന്റെയും ഡാന്‍സാഫിന്റെയും നേതൃത്തിലാണ് പൊലിസ് പരിശോധന നടത്തിയത്. അതേസമയം, സംഭവത്തേക്കുറിച്ച് വിശദമായി അന്വേഷണം നടത്തിവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകേണ്ടതുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *