മുംബൈ: നടന്‍ അനില്‍ കപൂറിന്‍റെ മകനും നടനുമായ ഹര്‍ഷ് വര്‍ദ്ധന്‍ കപൂര്‍ ബോളിവുഡിലെ ഇപ്പോഴത്തെ പ്രതിസന്ധി സംബന്ധിച്ച് നടത്തിയ പ്രതികരണം വൈറലാകുന്നു. എക്സില്‍ ബോളിവുഡ് തീര്‍ന്നു എന്ന തരത്തില്‍ വന്ന ഒരു പോസ്റ്റിലാണ് ഹര്‍ഷ്വര്‍ദ്ധന്‍ തന്‍റെ പ്രതികരണം നടത്തിയത്.
ഹര്‍ഷ് വര്‍ദ്ധന്‍ കപൂര്‍ ബോളിവുഡ് നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പോസ്റ്റിന് മറുപടിയായി പ്രസ്താവിച്ചു. ബോളിവുഡിന്‍റെ പരിണാമഗതിയെക്കുറിച്ചുള്ള ഈ താരത്തിന്‍റെ അഭിപ്രായങ്ങൾ പുതിയ തലമുറയിലെ ചലച്ചിത്ര നിർമ്മാതാക്കളും നടന്മാരും ബോളിവുഡിന്‍റെ പരമ്പരാഗത ഫോർമുലകളിൽ നിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കണം എന്നതിനെ അനുകൂലിക്കുന്ന തരത്തിലാണ്.
“ആമിര്‍ ഖാന് അഭിനയിക്കാന്‍ സിനിമയില്ല, അക്ഷയ് കുമാറിന് പടങ്ങളുണ്ട്, പക്ഷെ എന്തിന്? ഷാരൂഖ് ഖാന്‍ രണ്ട് വർഷത്തിലൊരിക്കൽ ഒരു സിനിമ ചെയ്യുന്നു. അജയ് ദേവഗണ്‍ വലിയ പരിപാടികള്‍ ഒന്നും ഇല്ലാതെ സുരക്ഷിതമായി കളിക്കുന്നു. രണ്‍ബീര്‍ കപൂര്‍ മാത്രമാണ് ഒന്ന് ശ്രമിക്കുന്നത്” എന്നായിരുന്നു പ്രതികരണം വന്ന സോഷ്യൽ മീഡിയ പോസ്റ്റ്. ഇതിനാണ് ഹര്‍ഷ്വര്‍ദ്ധന്‍ മറുപടി നല്‍കിയത്.
ബോളിവുഡ് എന്നും സ്ഥിരം താരങ്ങളെയും, ഫോർമുലാ സിനിമകഴളെയും മാത്രം ആശ്രയിക്കാന്‍ പാടില്ല,” എന്നാണ് കപൂര്‍ ആരംഭിക്കുന്നത്. ‘നിര്‍മ്മാതാക്കള്‍ക്കും മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കും കുറഞ്ഞ ബജറ്റില്‍ നല്ല മൂല്യമുള്ള കണ്ടന്‍റുകള്‍ തീയറ്ററില്‍ എത്തിക്കാന്‍ ഇത് പറ്റിയ സമയമാണ്’ എന്ന് കപൂര്‍ കൂട്ടിച്ചേര്‍ത്തു.
‘മുമ്പ് കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങൾക്ക് മുൻഗണന നൽകി, ചെലവ് കുറച്ചാൽ പ്രേക്ഷകർ തീയറ്ററില്‍ വരും’ ഹര്‍ഷ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
ഒരു നല്ല സിനിമയ്ക്ക് വലിയ ബജറ്റ് ആവശ്യമില്ലെന്ന് ഹര്‍ഷ് വിവരിച്ചു. തന്‍റെ താർ എന്ന സിനിമ 20 കോടി ബജറ്റിൽ നിർമ്മിച്ചതാണ്, പക്ഷേ അത് 2-3 മടങ്ങ് ചെലവഴിച്ച സിനിമകളേക്കാൾ മികച്ചതായി തോന്നി. കാരണം, ഓരോ പൈസയും സിനിമയുടെ നിർമ്മാണത്തിലേക്കായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
2025-ൽ പോലും ഇന്ന് വലിയ കൈയ്യടി ലഭിക്കുന്ന സിനിമകൾ 1980 കളിലെ ഫോര്‍മുലയാണെന്ന് ഹര്‍ഷ് വിമർശിച്ചു. “സാധാരണരീതിയില്‍ അല്ലാത്തതും ഫോർമുല അടിസ്ഥാനമാക്കി അല്ലാത്തതുമായ ഒന്ന് ചെയ്യുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് നിങ്ങൾക്ക് അറിയില്ല” എന്നും അദ്ദേഹം പറഞ്ഞു. ഭാവേഷ് ജോഷി സൂപ്പർഹീറോ, താർ പോലെയുള്ള സിനിമകൾക്ക് വർഷങ്ങൾ വേണ്ടിവന്നതായി അദ്ദേഹം സൂചിപ്പിച്ചു. “രാജ് സിംഗ് ചൗധരി പോലെയുള്ളവരെ പിന്തുണയ്ക്കാൻ ഞാൻ ശ്രമിക്കുന്നു, പക്ഷേ ഇത്തരം പ്രതിഭകള്‍ക്ക് ആവശ്യമായ പിന്തുണ ലഭിക്കുക എന്നത് കഠിനമാണ്,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തന്‍റെ കൈയ്യില്‍ വലിയ പണം ഇല്ലെങ്കിലും ആശയത്തിന് പഞ്ഞമില്ലെന്ന് ഹര്‍ഷ് പറയുന്നു.എന്നെ പിന്തുണച്ചാൽ, ഞാൻ മറക്കാനാവാത്ത സിനിമകൾ നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. മിർസിയ, താർ, ഒളിമ്പിക് സ്വർണ്ണമെഡൽ ജേതാവ് അഭിനവ് ബിൻദ്രയുടെ വരാനിരിക്കുന്ന ജീവചരിത്രം എന്നിവയിലൂടെ പ്രശസ്തനായ ഹര്‍ഷ്വര്‍ദ്ധന്‍ കപൂര്‍ പുതിയ പരീക്ഷണങ്ങളെ പിന്തുണയ്ക്കാന്‍ മടിക്കുന്ന ബോളിവുഡ് രീതിയെക്കൂടിയാണ് വിമര്‍ശന വിധേയമാക്കുന്നത്.
സ്പൈഡർമാനായി ടോം ഹോളണ്ട് തിരിച്ചുവരവ്; പുതിയ പടത്തിന്‍റെ പേര് പ്രഖ്യാപിച്ചു
മലൈക അറോറയുടെ പുതിയ കാമുകന്‍ സംഗക്കാരയോ?: ഗോസിപ്പിന് ഫുള്‍സ്റ്റോപ്പിട്ട്, പ്രതികരണം !