ബസിൽ നിന്നും ഇറങ്ങിയതേ ഉള്ളൂ, കൊറിയൻ ദമ്പതികളെ ഞെട്ടിച്ച് ഇന്ത്യയിലെ ഓട്ടോ ഡ്രൈവർ, സംഭവം ഇങ്ങനെ
പല വിദേശികളും ഇന്ത്യയിൽ വരാറുണ്ട്. നമ്മുടെ നാടും സംസ്കാരവും ഒക്കെ കാണാനും ആസ്വദിക്കാനും അടുത്തറിയാനും ഒക്കെ വേണ്ടിയാണ് അവർ ഇന്ത്യയിൽ എത്തുന്നത്. എന്നാൽ, ഇന്ത്യയിൽ എവിടെയെങ്കിലും വച്ച് ഏതെങ്കിലും ഇന്ത്യക്കാർ അവരുടെ ലോക്കൽ ഭാഷ സംസാരിക്കും എന്ന് നമുക്ക് ചിന്തിക്കാനാവുമോ? അങ്ങനെയൊരു അനുഭവമാണ് കൊറിയയിൽ നിന്നുള്ള ഈ ദമ്പതികൾക്ക് ഉണ്ടായിരിക്കുന്നത്.
രാജസ്ഥാനിലെ ജയ്‌സാൽമീറിൽ വച്ചാണ് സംഭവമുണ്ടായത്. കൊറിയൻ ഭാഷ അറിയുന്ന ഓട്ടോ ഡ്രൈവർമാരെ കണ്ട ദമ്പതികൾ ആകെ അന്തംവിട്ടു പോയി. ഈ നിമിഷങ്ങൾ വീഡിയോയിൽ പകർത്തിയത് പിന്നീട് വൈറലായി മാറുകയും ചെയ്തു. അങ്ങനെ കൊറിയക്കാരായ ദമ്പതികളെ മാത്രമല്ല, സോഷ്യൽ മീഡിയയേയും അമ്പരപ്പിച്ചിരിക്കുകയാണ് ഈ രസകരമായ സംഭവം.
യാത്രാ വ്ലോഗർമാരാണ് വീഡിയോയിൽ ഉള്ള ദമ്പതികൾ. ഇരുവരും ജയ്‌സൽമീറിൽ ഒരു ബസിൽ നിന്ന് ഇറങ്ങിയപ്പോഴാണ് അവിടെ നിർത്തിയിട്ടിരിക്കുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഓട്ടോകൾ കണ്ടത്. അപ്പോഴാണ് അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ഓട്ടോ ഡ്രൈവർ കൊറിയൻ ഭാഷ സംസാരിച്ചത്. ഇതെല്ലാം ടുക് ടുക് ആണ് എന്നായിരുന്നു ഇയാൾ പറഞ്ഞത്.
പിന്നാലെ, ഹിന്ദിയോ ഇംഗ്ലീഷോ സംസാരിക്കുന്നതിന് പകരം ആൾ കൊറിയൻ ഭാഷയിലാണ് ദമ്പതികളോട് ഹലോ പറഞ്ഞത്. പിന്നാലെ, നേരത്തെ ഇവിടെ കൊറിയയിൽ നിന്നുള്ള ഒരുപാടുപേർ വരുമായിരുന്നു. ഇപ്പോൾ അങ്ങനെ ആരേയും കാണുന്നില്ലല്ലോ, കുറേകാലം കൂടിയാണ് ഒരാളെ കാണുന്നത് എന്നെല്ലാം ഡ്രൈവർ കൊറിയൻ ഭാഷയിൽ പറഞ്ഞു. ഇത് അക്ഷരാർത്ഥത്തിൽ ദമ്പതികളെ ഞെട്ടിച്ചു.
പിന്നാലെ, ഓട്ടോ വേണോ എന്നും ഇയാൾ ചോദിക്കുന്നുണ്ട്. വേണ്ട നടക്കുകയാണ് എന്നാണ് ദമ്പതികൾ പറയുന്നത്. വീഡിയോ നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകിയിട്ടുണ്ട്. ഓട്ടോക്കാരന്റെ കൊറിയൻ ഭാഷയിലെ അറിവിനെ മിക്കവരും അഭിനന്ദിച്ചു.
യുഎസ്സിലെ വൻശമ്പളമുള്ള ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരുന്നു, തീരുമാനം തെറ്റാണോ? ചോദ്യവുമായി യുവാവ്