ഫ്യൂചേർ ഐ തിയേറ്റർ ആൻഡ് ഫിലിം ക്ലബ്ബ് ലോക നാടക ദിനം ആചരിച്ചു

കുവൈത്ത്: ഫ്യൂചേർ ഐ തിയേറ്റർ ആൻഡ് ഫിലിം ക്ലബ്ബ് മംഗഫ്  കലാസദൻ ഹാളിൽ ലോക നാടക ദിനം ആചരിച്ചു.  സെക്രട്ടറി  ഉണ്ണി കൈമൾ സ്വാഗതം  പറഞ്ഞ ചടങ്ങിൽ സീസേർസ് ട്രാവൽ ഗ്രൂപ്പ് സിഇഒ പി എൻ ജെ കുമാർ മുഖ്യാതിഥി ആയിരുന്നു. നാടകങ്ങൾ സമകാലിക വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതും ജനങ്ങളോട് സംവദിക്കുന്നതും ആയിരിക്കണം എന്ന് തൻ്റെ ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ കുവൈറ്റിലെ ഒട്ടനവധി കലാ സാംസ്‌കാരിക പ്രവത്തകരും നാടക പ്രവർത്തകരും  പങ്കെടുത്തു.

ഫ്യൂച്ചർ ഐ രക്ഷാധികാരി ഷമേജ്  കുമാർ പ്രശസ്ഥ ഗ്രീക്ക് നാടക പ്രവർത്തകൻ ആയ തിയോദോറോസ് തേർസോ പൗലോസ്ന്റെ  ഈ വർഷത്തെ ലോകനാടക ദിന സന്ദേശം വായിച്ചു. കലാ സാംസ്കാരിക വേദികൾ സമന്വയത്തിന്റെയും സഹകരണത്തിന്റെയും പാത പിന്തുടരണമെന്നു അദ്ദേഹം  എടുത്തു പറഞ്ഞു. തുടർന്ന് Dr  സാംകുട്ടി പട്ടം കരി , Dr  ശ്രീജിത്ത് രമണൻ എന്നിവരുടെ നാടക ദിന സന്ദേശത്തിന്റ  വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു.  

സിനിമയിൽ കണ്ടുവരുന്ന വയലൻസിനെ കുറിച്ച് സംഘടിപ്പിച്ച ചർച്ച കാണികളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . ശ്രീ ഷമേജ് കുമാർ ചർച്ച നിയന്ത്രിച്ചു. തുടർന്ന്  ശ്രീ അനീഷ് അടൂരും സംഘവും അവതരിപ്പിച്ച മൈക്രോ ഡ്രാമ  ഇന്ന് സമൂഹത്തിൽ നിലകൊള്ളുന്ന ലഹരി ഉപയോഗത്തിന് എതിരെയുള്ള  സന്ദേശം നൽകുന്നതായിരുന്നു. ശ്രീ ഗോവിന്ദ് ശാന്ത തന്റെ സ്വന്തം നാടകവേദിയായ സ്ട്രീറ്റ് ഡോഗിന്റെ പേരിൽ അവതരിപ്പിച്ച ട്രാഫിക് എന്ന ഏകാംഗ നാടകം  കാണികളുടെ ശ്രദ്ധ പിടിച്ചു പറ്റി .

ഫ്യൂച്ചർ ഐ തിയേറ്റർ തിയേറ്ററിന്റെ സജീവ പ്രവർത്തകയായ അകാലത്തിൽ മൺമറഞ്ഞുപോയ ശ്രീമതി ഡോക്ടർ പ്രശാന്തിയെ പ്രസിഡൻറ് ശ്രീ സന്തോഷ് കുട്ടത്ത് അനുസ്മരിച്ചു. തുടർന്ന് യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീമതി ശതാബ്ദി മുഖർജി ചടങ്ങുകൾ നിയന്ത്രിക്കുകയും, ശ്രീമതി മീര വിനോദ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

 

By admin