കേരള സർക്കാരിന് കീഴിൽ ടൂറിസം വകുപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. കേരള ടൂറിസം വകുപ്പ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് തസ്തികകളിലായി മൊത്തം 38 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 3 വരെ അപേക്ഷ സമർപ്പിക്കാം.
കോഴിക്കോടും വായനാടുമാണ് ഒഴിവുകൾ ഉള്ളത്. താപാൽ വഴിയാണ് അപേക്ഷ നൽകേണ്ടത്. തിരഞ്ഞെടുക്കപെടുന്നവർക്ക് പ്രതിമാസം 15,000 രൂപ മുതൽ 25,000 രൂപ വരെ ശമ്പളം ലഭിക്കും അപേക്ഷാ ഫീസ് ഇല്ല.
തസ്തികയുടെ പേര്, ഒഴിവുകളുടെ എണ്ണം, അടിസ്ഥാന യോഗ്യത:
ഹൗസ് കീപ്പിങ് സ്‌റ്റാഫ് 11
പ്രായപരിധി – 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്, ഹോട്ടൽ അക്കൊമഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് പൂർത്തിയായവർ/ ഒരു വർഷ ഡിപ്ലോമ/ പിജി ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ ആറ് മാസത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
ഫുഡ് ആൻഡ് ബവ്‌റിജ് സ്‌റ്റാഫ് – 12
പ്രായപരിധി – 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു , ഫുഡ് ആൻഡ് ബവ്റിജ് സർവീസിൽ ഒരു വർഷ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ്/ ഒരു വർഷ ഡിപ്ലോമ നേടിയവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
കുക്ക് – 6
പ്രായപരിധി – 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്, ഫുഡ് പ്രൊഡക്‌ഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കിൽ കുക്കറി/ ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷ ഡിപ്ലോമ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
അസിസ്‌റ്റന്റ് കുക്ക് – 4
പ്രായപരിധി – 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസും ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സും പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം.
റിസപ്ഷനിസ്‌റ്റ് – 2
പ്രായപരിധി – 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് പ്ലസ് ടു, ഫ്രണ്ട് ഓഫിസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് എന്നിവ നേടിയവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
കിച്ചൻ മേട്ടി – 3
പ്രായപരിധി – 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ്, ഒരു വർഷ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് എന്നിവ പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം.
എങ്ങനെ അപേക്ഷിക്കാം?

www.keralatourism.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക .
ഹോം പേജിൽ കാണുന്ന ‘റിക്രൂട്ട്മെന്റ് / കരിയർ’ എന്നതിലെ കേരള ടൂറിസം റിക്രൂട്ട്മെന്റ് 2025 വിജ്ഞാപനം തിരഞ്ഞെടുക്കുക.
ഔദ്യോഗിക അറിയിപ്പും അപേക്ഷാ ഫോമും ഡൗൺലോഡ് ചെയ്യുക.
കൃത്യമായ വിശദാംശങ്ങൾ (അപേക്ഷിച്ച തസ്തിക, വ്യക്തിഗത വിവരങ്ങൾ, യോഗ്യതകൾ മുതലായവ) ഉപയോഗിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക.
സർട്ടിഫിക്കറ്റുകളുടെ (പ്രായം, യോഗ്യത, ജാതി, പരിചയം) അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അറ്റാച്ചുചെയ്യുക.
സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ വിശദാംശങ്ങളും പരിശോധിക്കുക.
പൂരിപ്പിച്ച അപേക്ഷ റീജിയണൽ ജോയിന്റ് ഡയറക്ടർ, ടൂറിസം വകുപ്പ്, റീജിയണൽ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ തപാൽ വഴി അയയ്ക്കുക.
കവറിൽ ‘[പോസ്റ്റ് നാമം] എന്ന തസ്തികയിലേക്കുള്ള അപേക്ഷ’ എന്ന് എഴുതിയിട്ടുണ്ടെന്നും
2025 ഏപ്രിൽ 03 ന് മുമ്പ് അപേക്ഷാ ലഭിക്കുമെന്നും ഉറപ്പാക്കുക .
അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കുക.

https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *