ദിവസവും രാവിലെ മൂന്ന് ഈന്തപ്പഴവും അഞ്ച് ബദാമും വീതം കഴിക്കൂ; അറിയാം ഗുണങ്ങൾ
വിറ്റാമിന്‍ എ, ബി, സി, കെ, പൊട്ടാസ്യം, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, ഫൈബര്‍ തുടങ്ങിയവയൊക്കെ അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം. ഈന്തപ്പഴം ദിവസവും മൂന്ന് എണ്ണം വീതം കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങളുണ്ടെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. അതുപോലെതന്നെ വിറ്റാമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയ നട്സാണ് ബദാം. ദിവസവും രാവിലെ അഞ്ച് ബദാമും മൂന്ന് ഈന്തപ്പഴവും വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:
1. ഊര്‍ജം
രാവിലെ മൂന്ന് ഈന്തപ്പഴവും അഞ്ച് ബദാമും വീതം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം പകരാന്‍ സഹായിക്കും.
2. തലച്ചോറിന്‍റെ ആരോഗ്യം
വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയതാണ് ബദാം. ഈന്തപ്പഴത്തിലും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ദിവസവും രാവിലെ മൂന്ന് ഈന്തപ്പഴവും അഞ്ച് ബദാമും വീതം കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
3. ഹൃദയാരോഗ്യം
ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയതാണ് ബദാം. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിതയാണ് ഈന്തപ്പഴം. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
4. കുടലിന്‍റെ ആരോഗ്യം
ഫൈബര്‍ അടങ്ങിയ ഇവ കഴിക്കുന്നത് ദഹനം എളുപ്പമാകാനും മലബന്ധം അകറ്റാനും സഹായിക്കും.
5. എല്ലുകളുടെ ആരോഗ്യം
കാത്സ്യം അടങ്ങിയ ഈന്തപ്പഴവും ബദാമും കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും സഹായിക്കും.
6. അമിത വണ്ണം
വണ്ണം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ക്കും ദിവസവും രാവിലെ മൂന്ന് ഈന്തപ്പഴവും അഞ്ച് ബദാമും വീതം കഴിക്കാം. ഈന്തപ്പഴത്തിലെ നാരുകളും, ബദാമിലെ പ്രോട്ടീനും, ആരോഗ്യകരമായ കൊഴുപ്പും ശരീരഭാരത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പൈല്‍സാണെന്ന് കരുതേണ്ട, ഇത് മലദ്വാരത്തിലെ ക്യാൻസറിന്‍റെ സൂചനകളാകാം