പാലക്കാട്: തേങ്ങ ഉടയ്ക്കാൻ കഴിയുന്ന ചൂല് കണ്ടിട്ടുണ്ടോ ? അങ്ങനെയുളള ചൂലുകൾ നിർമ്മിക്കുന്ന കേന്ദ്രമുണ്ട് പാലക്കാട് കൊല്ലങ്കോട്. എഴുപത് വയസിലേറെ പ്രായമുളള സ്ത്രീകളാണ് ഇതിന് പിന്നിൽ. നിലമ്പൂർ സ്വദേശി ഹരിദാസ് നാലു മാസം മുമ്പ് തുടങ്ങിയ നിർമാണ കേന്ദ്രത്തിൽ നിന്ന് ഇതുവരെ വിറ്റു പോയത് 40,000 ചൂലുകളാണ്.
നല്ല ഈർക്കിൽ തെരഞ്ഞെടുത്ത്, ചൂൽ കറ കളഞ്ഞ്, വാർണിഷ് ചെയ്താണ് തയ്യാറാക്കുന്നത്. അതു കൊണ്ട് മൂന്ന് വർഷം വരെ കേട് പറ്റില്ലെന്നാണ് നിർമാണത്തൊഴിലാളികളടക്കം പറയുന്നത്. ചൂലിൽ റിബിറ്റുകൾ അടിക്കുന്നത് കൊണ്ട് മുകഘ ഭാഗം എപ്പോഴും പരന്നിരിക്കുകയും ചെയ്യുമെന്ന് അവർ കൂട്ടിച്ചേർക്കുന്നു. റീടെയിൽ വിലയിൽ 150 രൂപയാണ് ചൂലൊന്നിന്റെ വില. ദില്ലിയും മുംബൈയും കൂടാതെ വിദേശ രാജ്യങ്ങളിലേക്കടക്കം ചൂൽ വിറ്റു റീട്ടെയിൽ ചെയ്യുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. വയോധികരായ അമ്മമാർക്ക് ഒരു തൊഴിൽ മാർഗം എന്ന നിലയിൽ കൂടെയാണ് ഈ സംരംഭം തുടങ്ങിയതെന്ന് ഉടമ പറയുന്നു. 250 ൽക്കൂടുതൽ പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.