ചക്കപ്പഴം പൊരിച്ചത് ഈസിയായി തയ്യാറാക്കാം

‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ 

  • ചക്കപ്പഴം                                  10 ചുളകൾ 
  • ഗോതമ്പു പൊടി                      1/2 കപ്പ്‌
  • പഞ്ചസാര                                  1/4 കപ്പ്‌ 
  • ഏലക്ക പൊടി                         1 ടീസ്പൂൺ 
  • ജീരകപ്പൊടി                           1 ടീസ്പൂൺ 
  • മഞ്ഞൾ പൊടി                         1/2 ടീസ്പൂൺ 
  • വെളിച്ചെണ്ണ                            ആവശ്യത്തിന് 
  • ഉപ്പ്                                                  ഒരു നുള്ള് 
  • കരീംജീരകം                             1 ടീസ്പൂൺ 

 തയ്യാറുക്കുന്ന വിധം 

ഗോതമ്പ് മാവ് ആവിശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ യോജിപ്പിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് കരീംജീരകം, ഏലയ്ക്ക പൊടി, ജീരക പൊടി, മഞ്ഞൾ പൊടി, പഞ്ചസാര, കുരു കളഞ്ഞ ചക്ക ചുളകൾ എന്നിവയൊക്കെ ചേർത്ത് നല്ലതുപോലെ കൈ വച്ച് യോജിപ്പിച്ച് അരമണിക്കൂർ മാറ്റി വയ്ക്കുക. പിന്നീട് ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ചു ചക്ക ചുളകൾ ഓരോന്നായി മുക്കി പൊരിക്കുക. രുചിയൂറും ചക്ക പൊരിച്ചത് തയ്യാർ.

മലബാർ സ്പെഷ്യൽ ഉന്നക്കായ എളുപ്പം തയ്യാറാക്കാം

 

 

By admin