മലപ്പുറം: ഗുണ്ടൽപ്പേട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മൊറയൂർ അത്തിക്കുന്ന് മമ്മിയിൽ അബ്‌ദുൾ അസീസ് ആണ് മരിച്ച മൂന്നാമൻ. അപകടത്തിൽ ഇന്നലെ മരിച്ച മുഹമ്മദ് ഷഹ്‌സാദ്, മുസ്‌കാനുൽ ഫിർദൗസ് എന്നിവരുടെ പിതാവാണ് അബ്‌ദുൾ അസീസ്.
ഇന്നലെ രാവിലെയാണ് കർണാടക ഗുണ്ടൽപേട്ടിലെ ബെണ്ടഗള്ളി ഗേറ്റിൽ അപകടമുണ്ടായത്. മലപ്പുറം കൊണ്ടോട്ടി അരിമ്പ്ര സ്വദേശികളായ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേരടങ്ങുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. കുട്ടികൾ സുരക്ഷിതരാണെന്ന് പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. കൊണ്ടോട്ടി രജിസ്ട്രേഷൻ കാറും കർണാടക രജിസ്ട്രേഷൻ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. കാർ കർണാടക ഭാഗത്തേക്ക് പോകുകയായിരുന്നു,
കാറിൽ മുൻസീറ്റിൽ ഇരുന്നവരാണ് മരിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വണ്ടി നമ്പർ ഉപയോഗിച്ചാണ് മരിച്ചത് മലയാളികളാണെന്ന് പൊലീസ് കണ്ടെത്തിയത്.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg
accident
CRIME
evening kerala news
eveningkerala news
eveningnews malayalam
Kerala News
LOCAL NEWS
malappuram news
Uncategorized
കേരളം
ദേശീയം
വാര്‍ത്ത