കൽപ്പറ്റയിൽ സംയുക്ത പരിശോധന; ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും പണവുമായി യുവാവ് പിടിയില്‍

കല്‍പ്പറ്റ: ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം ചില്ലറ വില്‍പ്പന നടത്തുന്നയാളെ എക്‌സൈസ് ഇന്റലിജന്‍സും എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തു. വൈത്തിരി തൃക്കൈപ്പറ്റ തട്ടികപ്പാലം കമലക്കുന്നുമ്മല്‍ വീട്ടില്‍ കെ.ബി. വിബുലാല്‍ (40) എന്നയാളെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് & ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ സംയുക്തമായി പിടികൂടിയത്. തൃക്കൈപ്പറ്റ തട്ടികപ്പാലത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളില്‍ നിന്ന് പതിനൊന്ന് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും രണ്ടായിരും രൂപയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയുടെ പേരില്‍ അബ്കാരി കേസ് എടുത്തു.

വിദേശ മദ്യവില്‍പ്പന ശാലകളില്‍ നിന്ന് വാങ്ങുന്ന മദ്യം ചില്ലറ വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍. രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലയില്‍ എക്‌സൈസ്, പോലീസ് എന്നിവര്‍ ശക്തമായ പരിശോധനയാണ് നടത്തുന്നത്. പുല്‍പ്പള്ളി, ബാവലി തുടങ്ങിയ അതിര്‍ത്തിമേഖലകളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് തീരുമാനം.

ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; കഴകക്കാരൻ ബിഎ ബാലു രാജിവെച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin